Featured
‘സിനിമ തിയേറ്റർ കാണില്ല, ജാഗ്രതൈ’; കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് OTT റിലീസിനെതിരെ ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ടോവിനോ നായകനായി ജിയോ ബേബി സംവിധാനം ചെയ്ത ‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്’ എന്ന സിനിമ തിയേറ്റർ റിലീസിന് പകരം OTT റിലീസ് ചെയ്യുകയാണെന്ന് കഴിഞ്ഞ ദിവസം അണിയറക്കാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിരവധി പേർ പ്രോത്സാഹനവും അതുപോലെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സംവിധായകൻ ആഷിക് അബുവിന്റെ പോസ്റ്റ്. നിർമ്മാതാക്കളുടെ സംഘടനക്കെതിരെയാണ് ആഷിക് അബു രൂക്ഷ വിമർശനം നടത്തിയത്. കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് എന്ന സിനിമക്ക് OTT റിലീസ് അനിവദിക്കുന്നതിൽ എതിർപ്പില്ലെന്ന് ഈ സംഘടന നേരത്തെ പറഞ്ഞിരുന്നു. ഇതേ ഇവർ മുൻപ് OTT റിലീസ് ചെയ്യുന്ന സിനിമകളുടെ അണിയറ പ്രവർത്തകരുടെ പിന്നീടുള്ള ചിത്രങ്ങൾ തിയേറ്ററിൽ ഇറക്കില്ല എന്നും പറയുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ടാണ് ആഷിക് അബുവിന്റെ പോസ്റ്റ്. ഓഗസ്റ്റ് 17ന് ആണ് കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് OTT റിലീസ് ചെയ്യുന്നത്.
ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം…
Gepostet von Aashiq Abu am Mittwoch, 12. August 2020
Entertainment
ടൊവിനോയുടെ നായികയാകാൻ കീര്‍ത്തി സുരേഷ് വീണ്ടും മലയാളത്തിലേക്ക്!

വിസ്മയ പ്രകടനങ്ങള്‍ കാഴ്ച വെച്ച് തമിഴകത്തും തെലുങ്കിലും മലയാളത്തിലും ഒരേ പോലെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കീര്‍ത്തി സുരേഷ്. മലയാളത്തില്‍ നായികയായി പ്രത്യക്ഷപ്പെടാനൊരുങ്ങുകയാണ് നടി ഇപ്പോള്‍. മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്്റെ സിംഹം എന്ന ചിത്രത്തില്‍ കീര്‍ത്തി അഭിനയിച്ചിട്ടുണ്ട്. ചിത്രം ഈ വര്‍ഷം ഓണത്തിന് തീയേറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്.
അതിനിടെയാണ് കീര്‍ത്തി നായികയാകുന്ന മറ്റൊരു മലയാള ചിത്രവും പ്രഖ്യാപിച്ചിരിക്കുന്നത്. ‘വാശി’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് രേവതി കലാമന്ദിറാണ്. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്ബനിയായ രേവതി കലാമന്ദിര്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഒരുക്കുന്ന സിനിമയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. മോഹന്‍ലാലാണ് ചിത്രത്തിന്‍്റെ ടൈറ്റില്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടുകൊണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന് വിഷ്ണു തന്നെയാണ് നിര്‍വഹിക്കുന്നത്.ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ റോബി വര്‍ഗ്ഗീസ് രാജാണ് ഛായാഗ്രഹകന്.

vashi
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. ഈ വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഉര്‍വ്വശി തീയ്യേറ്റേഴ്സും രമ്യാ മൂവീസും ചേര്‍ന്നാണ്. നടി മേനക സുരേഷ്, മകള്‍ രേവതി സുരേഷ് എന്നിവര്‍ സഹനിര്‍മ്മാണവും നിര്‍വ്വഹിക്കുന്നു. നിധിന് മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. രേവതി കലാമന്ദിറിന്റെ ബാനറില്‍ പുറത്തിറങ്ങിയ അവസാന ചിത്രം 2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയാണ്.
Entertainment
ബിജു മേനോനും പാർവതിയും ഒന്നിക്കുന്ന ആർക്കറിയാം ചിത്രത്തിന്റെ ടീസറും ഫസ്റ്റ്ലുക്കും പുറത്തിറങ്ങി

മൂൺഷോട്ട് എന്റർടൈൻമെൻറ്സും ഒ പി എം ഡ്രീം മിൽ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന സാനു ജോൺ വർഗീസ് ചിത്രം ആർക്കറിയാമിന്റെ ടീസറും ഫസ്റ്റ് ലുക്കും കമൽ ഹാസനും ഫഹദ് ഫാസിലും പുറത്തിറക്കി. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നാണ് താരങ്ങൾ ഒഫീഷ്യൽ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കു വെച്ചത്. കോവിഡ് പശ്ചാത്തലമാക്കി വന്നിരിക്കുന്ന ടീസറും ഫസ്റ്റ് ലുക്കും പ്രേക്ഷകർക്കിടയിൽ ഇതിനോടകം തന്നെ ചർച്ചാ വിഷയം ആയി കഴിഞ്ഞു. പാർവതി തിരുവോത്തും, ബിജു മേനോനും, ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ആർക്കറിയാം’ നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവുമാണ്.

kamal hassan
ബിജു മേനോനും പാർവതിയും ഷറഫുദ്ധീനുമാണ് ഇന്ന് പുറത്തിറങ്ങിയ ടീസറിലും പോസ്റ്ററിലും ഉള്ളത്. വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും താരങ്ങൾ എത്തുന്ന ടീസറും ഫസ്റ്റ് ലുക്കും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും, യെക്സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.

Biju-Menon-Parvathy-movie-Aarkkariyam-first-look-and-teaser-is-out-
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറാകുന്ന ആർക്കറിയാമിന്റെ ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുൺ സി തമ്പിയും സന്ദീപ രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കൺട്രോളർ. പരസ്യകല ഓൾഡ് മോങ്ക്സ്. 2021 ഫെബ്രുവരി 26നാണ് ‘ആർക്കറിയാം’ റിലീസിനൊരുങ്ങുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്.
Entertainment
ശരീരത്തിൽ ടാറ്റൂ അടിച്ച സന്തോഷത്തിൽ മഞ്ജു സുനിച്ചൻ, വേദന അനുഭവിക്കുന്നത് ഓൺലൈൻ ആങ്ങളമാർ

റിയാലിറ്റിഷോയിൽ തന്റെ കരിയർ ആരംഭിച്ച് പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും കടന്ന താരമാണ് മഞ്ജു സുനിച്ചൻ. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ ടൂവിൽ താരം ഉണ്ടായിരുന്നു. അവിടെ നിന്നും ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് നിരവധി സൈബർ ആക്രമണങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടുമുണ്ട്. മഴവിൽ മനോരമയിലെ ‘വെറുതെ അല്ല ഭാര്യ’ എന്ന ഷോയിലൂടെ മിനിസ്ക്രീനിൽ എത്തി ഇപ്പോൾ സിനിമകളിലൂടെ ബിഗ് സ്ക്രീനിൽ തിളങ്ങുന്ന താരമാണ് മഞ്ജു സുനിച്ചൻ. മഞ്ജുവിന്റെ അഭിനയ മികവ് തെളിയിച്ച മറ്റൊരു വേദിയാണ് മറിമായം എന്ന പരിപാടി.

Manju Sunichen
നിരവധി തവണ നിറത്തിന്റെ പേരിലും അല്ലാതെയും സൈബർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുള്ള മഞ്ജു അവയെല്ലാം തന്നെ ധൈര്യമായി നിന്ന് നേരിട്ടുണ്ട്. ഇപ്പോൾ വീണ്ടും സദാചാര ആങ്ങളമാരുടെ ആക്രമണങ്ങൾക്ക് ഇരയായിരിക്കുകയാണ് മഞ്ജു. പുതിയൊരു ടാറ്റൂ ശരീരത്തിൽ പതിപ്പിച്ച സന്തോഷം പങ്ക് വെച്ച മഞ്ജുവാണ് സദാചാര ഓൺലൈൻ ആങ്ങളമാരുടെ ‘ഉപദേശങ്ങൾ’ക്ക് ഇരയായിരിക്കുന്നത്. വളരെയധികം മോശമായി തന്നെയാണ് കമന്റുകൾ വരുന്നത്. സിമി ബാബുവിനൊപ്പം ബ്ലാക്കീസ് വ്ലോഗ് എന്ന യൂട്യൂബ് ചാനലിലാണ് ടാറ്റൂ അടിക്കുന്ന വീഡിയോ സഹിതം താരം പങ്ക് വെച്ചിരിക്കുന്നത്.
-
Entertainment8 months ago
ഭാവിയിൽ എനിക്ക് കുഞ്ഞുണ്ടാകുമ്പോൾ ഞാനും അങ്ങനെയേ വളർത്തു…
-
Entertainment8 months ago
മോഹൻലാലിനോളം അതിനു ഇരയായ മറ്റൊരു മലയാളി വേറെ കാണില്ല!
-
Entertainment8 months ago
ലൂസിഫർ എത്തിയത് മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതികൊണ്ട്, അധികം ആരും അറിയാതെ പോയ ചിത്രത്തിന്റെ പ്രത്യേകതകൾ ഇവ!
-
Entertainment7 months ago
പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസ് തരാൻ ഒരുങ്ങി ഉണ്ണി മുകുന്ദൻ!
-
Entertainment8 months ago
സുരേഷ്ഗോപിയുടെ ആ പടം എന്റെ മമ്മൂട്ടി ചിത്രത്തെ തകർത്തു കളഞ്ഞു.
-
Entertainment6 months ago
രമ്യ നമ്പീശന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
-
Entertainment8 months ago
കാവ്യ മാധവൻ രണ്ടാമതും ഗർഭിണിയോ? ചോദ്യവുമായി സൈബർ ലോകം
-
Entertainment4 months ago
ദുൽഖർ സൽമാൻ പ്രൊഡ്യൂസ് ചെയ്യുന്ന നാലാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി; ഷൈൻ ടോമും അഹാനയും മുഖ്യവേഷങ്ങളിൽ
You must be logged in to post a comment Login