Connect with us

Entertainment

മമ്മൂട്ടി ഷൂട്ട് കഴിഞ്ഞു വന്നാൽ ഉപ്പ ആദ്യം തിരക്കുക മോഹൻലാലിന്റെ വിശേഷങ്ങൾ!

Published

on

മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും ഒരുമിച്ചു ഒരുപാട് നല്ല ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഇരുവരും സ്‌ക്രീനിൽ ഒന്നിച്ചെത്തിയപ്പോഴെല്ലാം പ്രേക്ഷകർക്ക് ഉത്സവം ആയിരുന്നു.  ഇപ്പോഴിതാ മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി തങ്ങളുടെ വീട്ടിൽ മോഹൻലാലിന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്നു തുറന്നു പറയുകയാണ്. ഒരു വിഡിയോയിലൂടെയാണ് മോഹൻലാലിനെ കുറിച്ച് ഇബ്രാഹിം കുട്ടി മനസ് തുറന്നത്. വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇബ്രാഹിം കുട്ടിയുടെ വാക്കുകളിലൂടെ,

കുട്ടിത്തവും കുസൃതിയും നിറഞ്ഞ മോഹൻലാലിനെ ഇഷ്ടമല്ലാത്തവർ കുറവാണ്. നരസിംഹത്തിലെ മോഹന്‍ലാലിനെക്കാള്‍ നാടോടികാറ്റിലെ മോഹന്‍ലാലിനെ ആയിരിക്കും പലര്‍ക്കും ഇഷ്ടം. അതിന്റെ കാരണവും ഇത് തന്നെയാണ്. ഇന്നും ക്ലൈമാക്സ് കാണാത്ത ഒരുപാട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഞാൻ ബാക്കി വെച്ചിട്ടുണ്ട്. സിനിമയുടെ പകുതിയാകുമ്പോൾ തന്നെ ക്ലൈമാക്സ് എന്തായിരിക്കുമെന്നു ഒരു പരുതിവരെ മനസിലാകും. അത് കണ്ടിരിക്കാൻ ഉള്ള ശക്തി ഇല്ലാത്തത് കൊണ്ട് ഇന്നും പല മോഹൻലാൽ ചിത്രങ്ങളും പകുതിക്ക് മാത്രമായി കാണുന്നത് മതിയാക്കിയിട്ടുണ്ട്.

മമ്മൂട്ടിയുടെ സഹോദരൻ ആയത് കൊണ്ട് തന്നെ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ചിട്ടുള ഒട്ടുമിക്ക ചിത്രങ്ങളുടെയും ലൊക്കേഷനുകളിൽ പോകാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. മോഹൻലാൽ നമ്മുടെ അടുത്ത് വന്നു സംസാരിച്ചിട്ട് പോയി കഴിയുമ്പോൾ വല്ലാത്ത ഒരു പോസിറ്റീവ് എനർജി ആണ് നമുക്ക് അനുഭവപ്പെടുക. മമ്മൂട്ടിയും ഈ കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി ഷൂട്ട് കഴിഞ്ഞു വീട്ടില്‍ വരുമ്ബോള്‍ ബാപ്പ സിനിമകളുടെ വിശേഷങ്ങള്‍ ചോദിക്കാതെ ആദ്യം ചോദിക്കുക സിനിമയിൽ കൂടെ അഭിനയിക്കാൻ മോഹന്‍ലാല്‍ ഉണ്ടായിരുന്നോ എന്നാണ്.

ഭഗവാന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍  എനിക്ക് അവസരം ലഭിച്ചപ്പോൾ വല്ലാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു ഞാൻ. അദ്ദേഹത്തെ പോലെയുള്ള ഒരു വലിയ നടന്റെ കൂടെ അഭിനയിക്കാൻ എനിക്ക് ചമ്മൽ ആയിരുന്നു.

Entertainment

ബിജു മേനോനും പാർവതിയും ഒന്നിക്കുന്ന ആർക്കറിയാം ചിത്രത്തിന്റെ ടീസറും ഫസ്റ്റ്ലുക്കും പുറത്തിറങ്ങി

Published

on

By

Aarkkariyam

മൂൺഷോട്ട് എന്റർടൈൻമെൻറ്സും ഒ പി എം ഡ്രീം മിൽ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന സാനു ജോൺ വർഗീസ് ചിത്രം ആർക്കറിയാമിന്റെ ടീസറും ഫസ്റ്റ് ലുക്കും കമൽ ഹാസനും ഫഹദ് ഫാസിലും പുറത്തിറക്കി. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നാണ് താരങ്ങൾ ഒഫീഷ്യൽ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കു വെച്ചത്. കോവിഡ് പശ്ചാത്തലമാക്കി വന്നിരിക്കുന്ന ടീസറും ഫസ്റ്റ് ലുക്കും പ്രേക്ഷകർക്കിടയിൽ ഇതിനോടകം തന്നെ ചർച്ചാ വിഷയം ആയി കഴിഞ്ഞു. പാർവതി തിരുവോത്തും, ബിജു മേനോനും, ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ആർക്കറിയാം’ നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവുമാണ്.

kamal hassan

kamal hassan

ബിജു മേനോനും പാർവതിയും ഷറഫുദ്ധീനുമാണ് ഇന്ന് പുറത്തിറങ്ങിയ ടീസറിലും പോസ്റ്ററിലും ഉള്ളത്. വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും താരങ്ങൾ എത്തുന്ന ടീസറും ഫസ്റ്റ് ലുക്കും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും, യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.

Biju-Menon-Parvathy-movie-Aarkkariyam-first-look-and-teaser-is-out-

Biju-Menon-Parvathy-movie-Aarkkariyam-first-look-and-teaser-is-out-

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറാകുന്ന ആർക്കറിയാമിന്റെ ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുൺ സി തമ്പിയും സന്ദീപ രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കൺട്രോളർ. പരസ്യകല ഓൾഡ് മോങ്ക്സ്. 2021 ഫെബ്രുവരി 26നാണ് ‘ആർക്കറിയാം’ റിലീസിനൊരുങ്ങുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്.

Continue Reading

Entertainment

ശരീരത്തിൽ ടാറ്റൂ അടിച്ച സന്തോഷത്തിൽ മഞ്ജു സുനിച്ചൻ, വേദന അനുഭവിക്കുന്നത് ഓൺലൈൻ ആങ്ങളമാർ

Published

on

By

manju-sunichen.image

റിയാലിറ്റിഷോയിൽ തന്റെ കരിയർ ആരംഭിച്ച് പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും കടന്ന താരമാണ് മഞ്ജു സുനിച്ചൻ. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ ടൂവിൽ താരം ഉണ്ടായിരുന്നു. അവിടെ നിന്നും ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് നിരവധി സൈബർ ആക്രമണങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടുമുണ്ട്. മഴവിൽ മനോരമയിലെ ‘വെറുതെ അല്ല ഭാര്യ’ എന്ന ഷോയിലൂടെ മിനിസ്ക്രീനിൽ എത്തി ഇപ്പോൾ സിനിമകളിലൂടെ ബിഗ് സ്ക്രീനിൽ തിളങ്ങുന്ന താരമാണ് മഞ്‍ജു സുനിച്ചൻ. മഞ്ജുവിന്റെ അഭിനയ മികവ് തെളിയിച്ച മറ്റൊരു വേദിയാണ് മറിമായം എന്ന പരിപാടി.

Manju Sunichen

Manju Sunichen

നിരവധി തവണ നിറത്തിന്റെ പേരിലും അല്ലാതെയും സൈബർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുള്ള മഞ്ജു അവയെല്ലാം തന്നെ ധൈര്യമായി നിന്ന് നേരിട്ടുണ്ട്. ഇപ്പോൾ വീണ്ടും സദാചാര ആങ്ങളമാരുടെ ആക്രമണങ്ങൾക്ക് ഇരയായിരിക്കുകയാണ് മഞ്ജു. പുതിയൊരു ടാറ്റൂ ശരീരത്തിൽ പതിപ്പിച്ച സന്തോഷം പങ്ക് വെച്ച മഞ്ജുവാണ് സദാചാര ഓൺലൈൻ ആങ്ങളമാരുടെ ‘ഉപദേശങ്ങൾ’ക്ക് ഇരയായിരിക്കുന്നത്. വളരെയധികം മോശമായി തന്നെയാണ് കമന്റുകൾ വരുന്നത്. സിമി ബാബുവിനൊപ്പം ബ്ലാക്കീസ് വ്ലോഗ് എന്ന യൂട്യൂബ് ചാനലിലാണ് ടാറ്റൂ അടിക്കുന്ന വീഡിയോ സഹിതം താരം പങ്ക് വെച്ചിരിക്കുന്നത്.

Continue Reading

Entertainment

നാഗകന്യക അങ്ങനെ സുമംഗലിയാകുന്നു, വരന്‍ മലയാളി

Published

on

By

mouni.roy-image

നിരവധി സിനിമ-സീരിയൽ അഭിനയത്തിലൂടെ പ്രേഷകരുടെ മനംകവർന്ന താരമാണ് മൗനി റോയ്. നാഗകന്യക എന്ന ഒറ്റ സീരിയലിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരമാണ് മൗനി. 2007ലാണ് മൗനി റോയ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. നിരവധി സീരിയലുകളുടെ ഭാഗമായി. 2011ല്‍ സംപ്രേഷണം ചെയ്ത ‘ദേവന്‍ കി ദേവ് മഹാദേവ്’ എന്ന പരമ്പര മൗനിയെ ശ്രദ്ധേയയാക്കി. തുടര്‍ന്ന് വന്ന നാഗിന്‍ എന്ന പരമ്ബരയാണ് മൗനിയുടെ കരിയര്‍ ബ്രേക്കായതെന്ന് പറയാം.

mouni roy

mouni roy

മിനിസ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് ചേക്കേറിയ മൗനിയുടെ വിവാഹ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. താരത്തോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. മലയാളിയും ദുബായില്‍ ബാങ്കറുമായ സൂരജ് നമ്ബ്യാര്‍ ആണ് മൗനിയുടെ വരന്‍ എന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഏറെ നാളായി പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിവാഹത്തെ കുറിച്ച്‌ മൗനി റോയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Continue Reading

MOST POPULAR

RECENT POST

Most Popular