Entertainment
കാവ്യ മാധവൻ രണ്ടാമതും ഗർഭിണിയോ? ചോദ്യവുമായി സൈബർ ലോകം

വിവാഹത്തിന് മുന്നെ തന്നെ നിരന്തരം സൈബർ ലോകത്ത് ചർച്ച ചെയ്യപ്പെട്ടിരുന്നവർ ആണ് ദിലീപും കാവ്യയും. മഞ്ജു വാര്യറുമായുള്ള ദിലീപിന്റെ ബന്ധം വേർപിരിയാൻ കാരണം കാവ്യ ആണെന്ന് വരെ പറഞ്ഞവരുണ്ട്. ഇതിന് അന്ത്യമെന്നോണം ഇരുവരും 2016 ൽ വിവാഹിതരായി. ഇപ്പോൾ വീണ്ടും കാവ്യയും ദിലീപുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. കാവ്യ രണ്ടാമതും ഗർഭിണിയാണെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. യുട്യൂബ് മലയാളം ചാനലുകളിലാണ് പ്രധാനമായും ഇത്തരത്തിലുള്ള വാർത്തകൾ വരുന്നത്.
ഈ ലോക്ക്ഡൗൺ സമയത്ത് ദിലീപ് – കാവ്യ ദമ്പതികളുടെ യാതൊരു ചിത്രമോ വിവരമോ പോലും ആരാധകർക്ക് ലഭിച്ചിട്ടില്ല. കാവ്യ സോഷ്യൽ മീഡിയ ഉപയോഗിച്ചിട്ട് മാസങ്ങളായി എന്നതാണ് മറ്റൊരു വസ്തുത. എന്തായാലും ഇതിനെപറ്റിയുള്ള ചർച്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുകയാണ്.
Entertainment
ദിവ്യസ്നേഹവുമായി അക്ഷയും നൂറിനും, വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേർന്ന് പാടിയ വീഡിയോ ഗാനം യുട്യൂബിൽ വിസ്മയം തീർക്കുന്നു!

മലയാളത്തിന്റെ നവാഗതനായ സംവിധായകൻ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പത്തിലെ ആദ്യഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേർന്ന് പാടിയ പാട്ടിന് ഈണം ഒരുക്കിയിരിക്കുന്നത് എറിക്ക് ജോൺസനാണ്. വരികൾ രചിച്ചത് ഡിനു മോഹൻ. നല്ല നാളുകൾ തിരികെ വരും എന്ന പ്രത്യാശയുടെ കൂടെ സന്ദേശമാണ് ഗാനം നൽകുന്നത്.തൃശൂരിന്റെ പ്രാതൽ മധുരമായ വെള്ളേപ്പത്തിന്റെയും വെള്ളേപ്പങ്ങാടിയുടെയും പശ്ചാത്തലത്തിൽ കഥ പറയുന്ന വെള്ളേപ്പം, നിർമ്മിക്കുന്നത് ബറോക്ക് ഫിലിമ്സിന്റെ ബാനറിൽ ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്നാണ്. കഥയും തിരക്കഥും നവാഗതനായ ജീവൻ ലാൽ.

velleppam.new.film
ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ, ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന റോമയും അണിനിരക്കുന്നു. ശ്രീജിത്ത് രവി, കൈലാഷ്, സോഹൻ സീനുലാൽ, വൈശാഖ് സിവി, ഫാഹിം സഫർ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിലെ മറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് മലയാളികളുടെ എക്കാലെത്തയും പ്രിയപ്പെട്ട സംഗീത സംവിധായകരിൽ ഒരാളായ എസ്.പി. വെങ്കടേഷും, പൂമരം, തൊട്ടപ്പൻ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ലീല എൽ. ഗിരീഷ്കുട്ടനുമാണ്.

velleppam.new
മികച്ച കലാസംവിധായാകനുള്ള സംസ്ഥാന അവാർഡ് നേടിയ ജ്യോതിഷ് ശങ്കർ ആണ് വെള്ളേപ്പത്തിന്റെ കലാസംവിധാനം. ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂർ.ഏപ്രിൽ പകുതിയോടെ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷരിലേക്ക് എത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തിലെ മറ്റ് ഗാനങ്ങളും ടീസർ, ട്രെയ്ലർ എന്നിവയും പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
Entertainment
യൂട്യൂബിൽ അത്ഭുതപ്പെടുത്തുന്ന ഹിപ്ഹോപ് തരംഗവുമായി തകതിത്തെയ്

മിക്ക ഗാനങ്ങളും മലയാളികൾ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചിട്ടുള്ളത് ഈയടുത്ത കാലത്തായി ഹിപ്ഹോപ് ജോണറിലുള്ള ഒരുപാട് പാട്ടുകൾ മലയാള സംഗീതശ്രേണിയിലേക്ക് വരുന്നുണ്ട്. ആ നിരയിൽ എത്തിയ ഏറ്റവും പുതിയ വീഡിയോ ഗാനമാണ് തകതിത്തെയ്. എറണാകുളം സ്വദേശിയായ AK # എന്ന ആകാശ് വിശ്വനാഥിനെയാണ് ‘തകതിത്തെയ്’ എന്നയീ ഇപി ആൽബത്തിൽ ഫീച്ചർ ചെയ്തിട്ടുള്ളത്. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ പ്രതിപാദിക്കുന്ന തകതിത്തെയുടെ ഏറ്റവും വലിയ പ്രത്യേകത അർത്ഥവത്തായ വാക്കുകളെ വരികളാക്കിമാറ്റി എന്നതാണ്.

thaka-thi-thei
ആകാശ് തന്നെയാണ് തകതിത്തെയുടെ രചനയും, പ്രോഗ്രാമിങ്ങും, റാപ്പ് വോക്കൽസും ചെയ്തിരിക്കുന്നത്. ദൃശ്യ മികവിൽ പുതുമ പുലർത്തുന്ന തകതിത്തെയുടെ സംവിധായകൻ ജിതൻ വി സൗഭഗമാണ്. മുത്തുഗവു എന്ന സിനിമയിലൂടെ സഹസംവിധായകനായി എത്തിയ ജിതൻ ‘അടി കപ്യാരെ കൂട്ടമണി’, ‘അവരുടെ രാവുകൾ’, ‘ക്വീൻ’, ‘ഇഷ്ക്ക്’,ആദ്യരാത്രി’,’മോഹൻലാൽ’,’ഗോദ’,’അവിയൽ’ തുടങ്ങിയ സിനിമകളിലെ അഭിനേതാവാണ്. നിരവധി ഷോർട്ട് ഫിലിമുകളുടെയും പരസ്യങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചിട്ടുള്ള അഖിൽ കൃഷ്ണ, അമൽ പുരുഷോത്തമൻ എന്നിവരാണ് തകതിത്തെയുടെ ഛായാഗ്രഹണവും, എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.

thaka-thi-music
ഓഡിയോ മിക്സ് & മാസ്റ്റർ അസ്കർ ഫർസീ, സ്റ്റൈലിസ്റ് രേഷ്മ ആകാശ്, കൊറിയോഗ്രാഫി ജിസ്മോൻ ഷിബു, കൊറിയോ ക്രൂ – എമ്പയർ ഡാൻസ് ക്രൂ, അസ്സോസിയേറ്റ് ക്യമറാമാൻ & സ്റ്റിൽസ് നൂറു ഇബ്രാഹിം, അസിസ്റ്റന്റ് ഡയറക്റ്റർ മുഹമ്മദ് ഷമീർ സി ബി, അസിസ്റ്റന്റ് ക്യമറാമാൻ അലെൻ ജോയ്, ടൈറ്റില് ഡിസൈൻസ് ജോജിൻ ജോയ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. നിരവധി താരങ്ങളും അണിയറ പ്രവർത്തകരും അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ തകതിത്തെയ് പങ്കുവെച്ചിട്ടുണ്ട്. 123Musix എന്ന മ്യൂസിക്ക് ലേബലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് തകതിത്തെയ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്.
Entertainment
മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റി’ലെ ആദ്യ ഗാനം പുറത്തിറങ്ങി

മെഗാസ്റ്റാര് മമ്മൂട്ടിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന “പ്രീസ്റ്റി”ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ബി കെ ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതം നൽകിയിരിക്കുന്ന “നസ്രേത്തിൻ നാട്ടിലേ” എന്ന ക്രിസ്തീയ ഗാനം ആണ് റിലീസ് ചെയ്തിരിക്കുന്നത്. ബേബി നിയ ചാർലി, മെറിൻ ഗ്രിഗറി, ക്രോസ്റോഡ്സ് അകബല്ല ബാൻഡും ചേർന്ന് പാടിയിട്ടുള്ളത്.
ചിത്രത്തിൽ മഞ്ജു വാര്യർ, നിഖില വിമൽ, സാനിയ ഇയപ്പൻ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്റേയും ബാനറിൽ ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ കഥ സംവിധാനയകൻ തന്നെയാണ്.
ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കുന്നത് രാഹുൽ രാജ്. പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ എം, സൗണ്ട് ഡിസൈൻ ജയദേവൻ, സൗണ്ട് മിക്സിങ് സിനോയ് ജോസഫ്, ആർട്ട് ഡയറക്ടർ സുജിത്ത് രാഘവ്, മേക്കപ്പ് ജോർജ് സെബാസ്റ്റ്യൻ അമൽ ചന്ദ്രൻ , കോസ്റ്റ്യൂം പ്രവീൺ വർമ്മ, സ്റ്റണ്ട് സുപ്രീം സുന്ദർ മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടർ പ്രേംനാഥ്,ചീഫ് അസോസിയേറ്റ് ക്യാമറാമാൻ പ്രവീൺ ചക്രപാണി, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പി ആർ ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ്.
-
Entertainment8 months ago
ഭാവിയിൽ എനിക്ക് കുഞ്ഞുണ്ടാകുമ്പോൾ ഞാനും അങ്ങനെയേ വളർത്തു…
-
Entertainment8 months ago
മോഹൻലാലിനോളം അതിനു ഇരയായ മറ്റൊരു മലയാളി വേറെ കാണില്ല!
-
Entertainment8 months ago
ലൂസിഫർ എത്തിയത് മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതികൊണ്ട്, അധികം ആരും അറിയാതെ പോയ ചിത്രത്തിന്റെ പ്രത്യേകതകൾ ഇവ!
-
Entertainment7 months ago
പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസ് തരാൻ ഒരുങ്ങി ഉണ്ണി മുകുന്ദൻ!
-
Entertainment8 months ago
സുരേഷ്ഗോപിയുടെ ആ പടം എന്റെ മമ്മൂട്ടി ചിത്രത്തെ തകർത്തു കളഞ്ഞു.
-
Entertainment6 months ago
രമ്യ നമ്പീശന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
-
Entertainment4 months ago
ദുൽഖർ സൽമാൻ പ്രൊഡ്യൂസ് ചെയ്യുന്ന നാലാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി; ഷൈൻ ടോമും അഹാനയും മുഖ്യവേഷങ്ങളിൽ
-
Entertainment3 months ago
‘വടിവാളും കത്തിയും ഒക്കെയായി കുറേപേർ വന്നു’; ആര്യ ദയാൽ
You must be logged in to post a comment Login