Connect with us

Entertainment

വീണ്ടും വിവാഹ വേഷത്തില്‍ മനോഹരിയായി മാളവിക ജയറാം

Published

on

Chakki-Malavika

മലയാളത്തിന്റെ അഭിനയ വിസ്‌മയങ്ങളായ ജയറാം-പാര്‍വതി ദമ്പതിമാരുടെ മക്കളായ കാളിദാസ് ജയറാമും മാളവികയും മാതാപിതാക്കളുടെ പാതയിലൂടെ തന്നെ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അഭിനയത്തോട് താല്‍പര്യമുള്ളതിനാല്‍ കാളിദാസ് നായകനായി. മാളവികയ്ക്ക് സിനിമയോട് താല്‍പര്യം കുറവാണെങ്കിലും മോഡലിങ് രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ച്‌ താരപുത്രി ശ്രദ്ധിക്കപ്പെട്ടിരുന്നു.

Malavika Jayaram

Malavika Jayaram

മകളുടെ വിവാഹത്തെ കുറിച്ച്‌ ആകുലപ്പെടുന്ന അച്ഛന്റെ വേദന കാണിച്ച്‌ കൊണ്ടുള്ള ഒരു ജ്വല്ലറി പരസ്യത്തിലാണ് മാളവിക പിതാവിനൊപ്പം ആദ്യമായി അഭിനയിക്കുന്നത്. എന്റെ ചക്കി, നിങ്ങളുടെ മാളവിക എന്ന് പറഞ്ഞാണ് ജയറാം മകളെ പുറംലോകത്തിന് പരിചയപ്പെടുന്നത്. ഈ പരസ്യം ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. മാത്രമല്ല മാളവികയുടെ വിവാഹമാണെന്ന തരത്തിലും പ്രചരണങ്ങള്‍ വന്നു.

വിവാഹവേഷത്തില്‍ ഒരുങ്ങി നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ടതോടെയാണ് മാളവിക ജയറാം വിവാഹിതയാവുകയാണോ എന്ന സംശയം ഉയര്‍ന്നത്. പിന്നാലെ സത്യാവസ്ഥ പുറംലോകമറിഞ്ഞു. ഇപ്പോഴിതാ വീണ്ടും വിവാഹവേഷത്തില്‍ നില്‍ക്കുന്ന മാളവികയുടെ ചില പുത്തന്‍ ഫോട്ടോസാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ചുവപ്പ് നിറമുള്ള കാഞ്ചീവരം സില്‍ക് സാരി ഉടുത്ത് ആന്റിക് ആഭരണങ്ങളുമണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് പുതിയ ചിത്രങ്ങളില്‍ താരപുത്രി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Malavika

Malavika

വീട്ടില്‍ എല്ലാവരും സിനിമാ താരങ്ങള്‍ ആണെങ്കിലും സിനിമയല്ല തന്റെ ലക്ഷ്യമെന്ന് മാളവിക മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എല്ലാവരും കരുതുന്നത് ഞാന്‍ അഭിനയത്തിന്റെ ആദ്യ പടി ആയിട്ടാണ് മോഡലിങ് ചെയ്യുന്നതെന്നാണ്. വാസ്തവത്തില്‍ അങ്ങനെയല്ല കാര്യങ്ങള്‍. സിനിമ എന്റെ അരികില്‍ തന്നെയുണ്ട്. അഭിനയിക്കുന്നവരുടെ ബുദ്ധിമുട്ടുകല്‍ ചെറുപ്പം മുതല്‍ കണ്ട് വളര്‍ന്നയാളാണ് ഞാന്‍. ജീവിതത്തില്‍ ഏറ്റവും അധികം ബഹുമാനിക്കുന്നതും അഭിനേതാക്കളെയാണ്.

malavika-jayaram

malavika-jayaram

ആ ബഹുമാനം നിലനിര്‍ത്തി തന്നെയാണ് പറയുന്നത്. ‘ആക്ടീങ് ഈസ് നോട്ട് മൈ പാഷന്‍’. ഒരിക്കല്‍ പോലും അഭിനയിക്കണമെന്ന് എനിക്ക് താല്‍പര്യം തോന്നിയിട്ടില്ല. അതിലും ഇഷ്ടം തോന്നുന്നത് ഫാഷനോടാണ്. സ്റ്റൈലിങ്, ഡിസൈനിങുമൊക്കയാണ് ഏറ്റവും പ്രിയപ്പെട്ടത്. സൗന്ദര്യം നിലനിര്‍ത്തി പോവന്‍ കാര്യമായിട്ടൊന്നും ചെയ്യാറില്ലെന്നും മാളവിക പറഞ്ഞിരുന്നു. വ്യായാമം ചെറുപ്പം മുതല്‍ ഞങ്ങളുടെ ദിനചര്യയിലുണ്ട്. അമ്മയ്ക്കത് നിര്‍ബന്ധമായിരുന്നു.

Entertainment

ദിവ്യസ്നേഹവുമായി അക്ഷയും നൂറിനും, വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേർന്ന് പാടിയ വീഡിയോ ഗാനം യുട്യൂബിൽ വിസ്‌മയം തീർക്കുന്നു!

Published

on

By

velleppam.new.

മലയാളത്തിന്റെ നവാഗതനായ സംവിധായകൻ  പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പത്തിലെ ആദ്യഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേർന്ന് പാടിയ പാട്ടിന് ഈണം ഒരുക്കിയിരിക്കുന്നത് എറിക്ക് ജോൺസനാണ്. വരികൾ രചിച്ചത് ഡിനു മോഹൻ. നല്ല നാളുകൾ തിരികെ വരും എന്ന പ്രത്യാശയുടെ കൂടെ സന്ദേശമാണ് ഗാനം നൽകുന്നത്.തൃശൂരിന്റെ പ്രാതൽ മധുരമായ വെള്ളേപ്പത്തിന്റെയും വെള്ളേപ്പങ്ങാടിയുടെയും പശ്ചാത്തലത്തിൽ കഥ പറയുന്ന വെള്ളേപ്പം, നിർമ്മിക്കുന്നത് ബറോക്ക് ഫിലിമ്സിന്റെ ബാനറിൽ ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്നാണ്. കഥയും തിരക്കഥും നവാഗതനായ ജീവൻ ലാൽ.

velleppam.new.film

velleppam.new.film

ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ, ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന റോമയും അണിനിരക്കുന്നു. ശ്രീജിത്ത് രവി, കൈലാഷ്, സോഹൻ സീനുലാൽ, വൈശാഖ് സിവി, ഫാഹിം സഫർ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിലെ മറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് മലയാളികളുടെ എക്കാലെത്തയും പ്രിയപ്പെട്ട സംഗീത സംവിധായകരിൽ ഒരാളായ എസ്.പി. വെങ്കടേഷും, പൂമരം, തൊട്ടപ്പൻ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ലീല എൽ. ഗിരീഷ്കുട്ടനുമാണ്.

velleppam.new

velleppam.new

മികച്ച കലാസംവിധായാകനുള്ള സംസ്ഥാന അവാർഡ് നേടിയ ജ്യോതിഷ് ശങ്കർ ആണ് വെള്ളേപ്പത്തിന്റെ കലാസംവിധാനം. ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂർ.ഏപ്രിൽ പകുതിയോടെ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷരിലേക്ക് എത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തിലെ മറ്റ് ഗാനങ്ങളും ടീസർ, ട്രെയ്‌ലർ എന്നിവയും പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Continue Reading

Entertainment

യൂട്യൂബിൽ അത്ഭുതപ്പെടുത്തുന്ന ഹിപ്ഹോപ് തരംഗവുമായി തകതിത്തെയ്

Published

on

By

123-music

മിക്ക ഗാനങ്ങളും മലയാളികൾ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചിട്ടുള്ളത് ഈയടുത്ത കാലത്തായി ഹിപ്ഹോപ് ജോണറിലുള്ള ഒരുപാട് പാട്ടുകൾ മലയാള സംഗീതശ്രേണിയിലേക്ക് വരുന്നുണ്ട്. ആ നിരയിൽ എത്തിയ ഏറ്റവും പുതിയ വീഡിയോ ഗാനമാണ് തകതിത്തെയ്. എറണാകുളം സ്വദേശിയായ AK # എന്ന ആകാശ് വിശ്വനാഥിനെയാണ് ‘തകതിത്തെയ്’ എന്നയീ ഇപി ആൽബത്തിൽ ഫീച്ചർ ചെയ്തിട്ടുള്ളത്. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ പ്രതിപാദിക്കുന്ന തകതിത്തെയുടെ ഏറ്റവും വലിയ പ്രത്യേകത അർത്ഥവത്തായ വാക്കുകളെ വരികളാക്കിമാറ്റി എന്നതാണ്.

thaka-thi-thei

thaka-thi-thei

ആകാശ് തന്നെയാണ് തകതിത്തെയുടെ രചനയും, പ്രോഗ്രാമിങ്ങും, റാപ്പ് വോക്കൽസും ചെയ്തിരിക്കുന്നത്. ദൃശ്യ മികവിൽ പുതുമ പുലർത്തുന്ന തകതിത്തെയുടെ സംവിധായകൻ ജിതൻ വി സൗഭഗമാണ്. മുത്തുഗവു എന്ന സിനിമയിലൂടെ സഹസംവിധായകനായി എത്തിയ ജിതൻ ‘അടി കപ്യാരെ കൂട്ടമണി’, ‘അവരുടെ രാവുകൾ’, ‘ക്വീൻ’, ‘ഇഷ്‌ക്ക്’,ആദ്യരാത്രി’,’മോഹൻലാൽ’,’ഗോദ’,’അവിയൽ’ തുടങ്ങിയ സിനിമകളിലെ അഭിനേതാവാണ്. നിരവധി ഷോർട്ട് ഫിലിമുകളുടെയും പരസ്യങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചിട്ടുള്ള അഖിൽ കൃഷ്ണ, അമൽ പുരുഷോത്തമൻ എന്നിവരാണ് തകതിത്തെയുടെ ഛായാഗ്രഹണവും, എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.

thaka-thi-music

thaka-thi-music

ഓഡിയോ മിക്സ് & മാസ്റ്റർ അസ്‌കർ ഫർസീ, സ്റ്റൈലിസ്റ് രേഷ്മ ആകാശ്, കൊറിയോഗ്രാഫി ജിസ്മോൻ ഷിബു, കൊറിയോ ക്രൂ – എമ്പയർ ഡാൻസ് ക്രൂ, അസ്സോസിയേറ്റ് ക്യമറാമാൻ & സ്റ്റിൽസ് നൂറു ഇബ്രാഹിം, അസിസ്റ്റന്റ് ഡയറക്റ്റർ മുഹമ്മദ് ഷമീർ സി ബി, അസിസ്റ്റന്റ് ക്യമറാമാൻ അലെൻ ജോയ്, ടൈറ്റില് ഡിസൈൻസ് ജോജിൻ ജോയ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. നിരവധി താരങ്ങളും അണിയറ പ്രവർത്തകരും അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ തകതിത്തെയ് പങ്കുവെച്ചിട്ടുണ്ട്. 123Musix എന്ന മ്യൂസിക്ക് ലേബലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് തകതിത്തെയ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്.

 

Continue Reading

Entertainment

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റി’ലെ ആദ്യ ഗാനം പുറത്തിറങ്ങി

Published

on

By

the priest

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി  ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന “പ്രീസ്റ്റി”ലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ബി കെ ഹരിനാരായണന്‍റെ വരികൾക്ക് രാഹുൽ രാജ് സംഗീതം നൽകിയിരിക്കുന്ന “നസ്രേത്തിൻ നാട്ടിലേ” എന്ന ക്രിസ്തീയ ഗാനം ആണ് റിലീസ് ചെയ്തിരിക്കുന്നത്. ബേബി നിയ ചാർലി, മെറിൻ ഗ്രിഗറി, ക്രോസ്റോഡ്സ് അകബല്ല ബാൻഡും ചേർന്ന് പാടിയിട്ടുള്ളത്‌.

ചിത്രത്തിൽ മഞ്ജു വാര്യർ, നിഖില വിമൽ, സാനിയ ഇയപ്പൻ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്‍റേയും ബാനറിൽ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ കഥ സംവിധാനയകൻ തന്നെയാണ്.

ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്. ബി കെ ഹരിനാരായണന്‍റെ വരികൾക്ക് സംഗീതം ഒരുക്കുന്നത് രാഹുൽ രാജ്. പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ എം, സൗണ്ട് ഡിസൈൻ ജയദേവൻ, സൗണ്ട് മിക്സിങ് സിനോയ് ജോസഫ്, ആർട്ട് ഡയറക്ടർ സുജിത്ത് രാഘവ്, മേക്കപ്പ് ജോർജ് സെബാസ്റ്റ്യൻ അമൽ ചന്ദ്രൻ , കോസ്റ്റ്യൂം പ്രവീൺ വർമ്മ, സ്റ്റണ്ട് സുപ്രീം സുന്ദർ മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടർ പ്രേംനാഥ്,ചീഫ് അസോസിയേറ്റ് ക്യാമറാമാൻ പ്രവീൺ ചക്രപാണി, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പി ആർ ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ്.

Continue Reading

MOST POPULAR

RECENT POST

Most Popular