Connect with us

Entertainment

സുരേഷ്‌ഗോപിയുടെ ആ പടം എന്റെ മമ്മൂട്ടി ചിത്രത്തെ തകർത്തു കളഞ്ഞു.

Published

on

പ്രശസ്ത നിർമാതാവ് ദിനേശ് പണിക്കർ ആണ് ഒരു ഇന്റർവ്യൂവിൽ ഇങ്ങനെ പറഞ്ഞത്.

സ്റ്റാലിൻ ശിവദാസ് എന്ന മമ്മൂട്ടി ചിത്രം വളരെ ചുരുങ്ങിയ ചിലവിൽ 30 ദിവസത്തിനുള്ളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം റിലീസ് ആയ ആയ രണ്ടു നാളിൽ നല്ല കളക്ഷൻ വന്നെങ്കിലും മൂന്നാം ദിനം അപ്രതീക്ഷിതമായി ഇറങ്ങിയ സുരേഷ് ഗോപി ചിത്രം സ്റ്റാലിൻ ശിവദാസിനെ തളർത്തു കളഞ്ഞു എന്നാണു നിർമാതാവായ ദിനേശ് പണിക്കർ പറഞ്ഞത്.

 

സുരേഷ് ഗോപി ചിത്രം പത്രം ആണ് ആ സിനിമ. ഒരാഴ്ച കൊണ്ട് ലാഭത്തിൽ ആകേണ്ട സ്റ്റാലിൻ ശിവദാസ് അതോടെ തകർന്നു പോയി എന്നാണു നിർമ്മാതാവ് പറയുന്നതു.. ജോഷി സംവിധാനം ചെയ്ത പത്രം വലിയ ഹിറ്റായി മാറി. സുരേഷ് ഗോപി – മഞ്ജു വാരിയർ ടീമിന്റെ കിടിലം പെർഫോമൻസ് ആയിരുന്നു പത്രം..

 

Click to comment

You must be logged in to post a comment Login

Leave a Reply

Entertainment

30 വര്‍ഷംമായിട്ടും ഒരു മാറ്റവും ഇല്ലാതെ മമ്മൂക്ക, ‘മനു അങ്കിള്‍’ താരത്തോട് താരതമ്യം ചെയ്ത് ആരാധകര്‍

Published

on

By

Manu-Uncle.image

ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മനു അങ്കിൾ. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്.ഈ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച കുട്ടിയുടെ ഇപ്പോഴത്തെ ലുക്കും മമ്മൂട്ടിയുടെ ഇപ്പോഴത്തെ ലുക്കും ചേര്‍ത്തുവെച്ചുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. കുര്യച്ചന്‍ ചാക്കോയുടെ ചിത്രത്തിനൊപ്പമാണ് ഈ ചര്‍ച്ചകള്‍.

Manu

Manu

വര്‍ഷങ്ങള്‍ക്ക് ശേഷവും മമ്മൂട്ടി ലുക്കില്‍ യുവത്വം കാത്തു സൂക്ഷിക്കുന്നതും അതേസമയം മമ്മൂട്ടിയ്ക്കൊപ്പം ബാലതാരമായി അഭിനയിച്ച നടന്മാര്‍ ഇപ്പോള്‍ പ്രായം കൂടുതല്‍ തോന്നുവെന്നുമാണ് ചര്‍ച്ചകളില്‍ ഉയരുന്ന പ്രധാന കാര്യം. ഇതിനു പിന്നാലേ മമ്മൂട്ടിയുടെ സൗന്ദര്യത്തെ പുകഴ്ത്തുന്ന കാര്‍ഡുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ ശരിയല്ലെന്ന അഭിപ്രായവുമായി ഒരുകൂട്ടര്‍ രംഗത്തുണ്ട്. ഒരാളെ തരംതാഴ്ത്തി കൊണ്ടല്ല മറ്റൊരാളെ പുകഴ്ത്തേണ്ടതെന്നാണ് ഇവര്‍ പറയുന്നത്. കുര്യച്ചന്‍ ചാക്കോ എട്ടാം ക്ലാസില്‍ പഠിക്കുമ്ബോഴായിരുന്നു മനു അങ്കിള്‍ എന്ന സിനിമയില്‍ അഭിനയിച്ചത്. സൈക്കിള്‍ ചവിട്ടാന്‍ അറിയാവുന്ന കുട്ടികളെ വേണം എന്ന പത്രപരസ്യം കണ്ടാണ് അന്ന് വീട്ടുകാര്‍ ഓഡീഷന് കൊണ്ടുപോയതെന്ന് കുര്യച്ചന്‍ ചാക്കോ ഒരു അഭിമുഖത്തില്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

Manu Uncle

Manu Uncle

കുര്യച്ചന്‍ ചാക്കോയുടെയും മമ്മൂട്ടിയുടേയും ചിത്രങ്ങള്‍ താരതമ്യപ്പെടുത്തുന്ന പോസ്റ്റിന് താഴെ ബോഡി ഷെമിങ് ഒഴിവാക്കികൂടെ എന്നും എന്തിനാണ് ഇത്തരത്തിലൊരു താരതമ്യമെന്നുമൊക്കെയുള്ള കമന്‍്റുകള്‍ നിറയുകയാണ്. മമ്മൂട്ടി മേക്കപ്പിലാണ് പിടിച്ച്‌ നില്‍ക്കുന്നതെന്നും മഴ നനഞ്ഞാലോ കഴുകിയാലോ പോകുന്നതാണ് ആ സൗന്ദര്യം എന്നുമൊക്കെയുള്ള വിമര്‍ശനവും ഉയരുന്നുണ്ട്.

Continue Reading

Entertainment

പ്രൊമോഷണല്‍ ഓഫർ, ഇന്നും നാളെയും സൗജന്യമൊരുക്കി നെറ്റ്ഫ്‌ളിക്‌സ്

Published

on

By

Netfilex.new

ഇന്ത്യക്കാര്‍ക്കായി സ്ട്രീമിങ് സേവനത്തിന്റെ ഭാഗമായി നെറ്റ് ഫ്‌ളിക്‌സ് സൗജന്യ സേവനം നല്‍കുന്നു. ഡിസംബര്‍ അഞ്ച്, ആറ് തീയ്യതികളിലാണ്‌ സൗജന്യ സേവനം ഒരുക്കിയിരിക്കുന്നത്. വരിക്കാര്‍ അല്ലാത്തവര്‍ക്കും രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്‌ളിക്‌സ് ഉള്ളടക്കങ്ങള്‍ ആസ്വദിക്കാം.

Net

Net

സ്ട്രീം ഫെസ്റ്റ് എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സ് പരീക്ഷണാടിസ്ഥാനത്തില്‍ മുന്നോട്ടുവെക്കുന്ന പ്രൊമോഷണല്‍ ഓഫറാണിത്. വിജയകരമെന്ന് തോന്നിയാല്‍ മറ്റ് രാജ്യങ്ങളിലും സ്ട്രീംഫെസ്റ്റ് നടത്തിയേക്കും. നെറ്റ്ഫ്‌ളിക്‌സിന്റെ വരിക്കാര്‍ അല്ലാത്തവര്‍ക്ക് മാത്രമായാണ് സ്ട്രീം ഫെസ്റ്റ് നടത്തുന്നത്. അതായത് പുതിയ അക്കൗണ്ട് തുടങ്ങുന്നവര്‍ക്കായാണ് ഈ ഓഫര്‍ ലഭിക്കുക.

Netfilex

Netfilex

ഇതിനായി നെറ്റ്ഫ്‌ളിക്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ Netflix.com/StreamFest വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം പേരും ഫോണ്‍ നമ്ബറും ഇ മെയില്‍ ഐഡിയും പാസ്വേഡും നല്‍കി നെറ്റ്ഫ്‌ളിക്‌സില്‍ അക്കൗണ്ട് തുറക്കുക. തുടര്‍ന്ന് സേവങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നതാണ്.

Continue Reading

Entertainment

അനിയത്തി ശ്രീക്കുട്ടിയുടെ വിവാഹചടങ്ങുകൾ ഗംഭീരമായി ആഘോഷിച്ച് നടി അനുശ്രീ

Published

on

By

Anusree.sis

മലയാള സിനിമ ലോകത്തെ തിളങ്ങുന്ന താരമാണ് അനുശ്രീ. അനുവിന്റെ സഹോദരിയുടെ വിവാഹം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ആദ്യമായി ഒരു ഹൽദി ആഘോഷത്തിൽ പങ്കെടുക്കുന്നതിന്റെ എക്സൈറ്റ്മെന്റിൽ ആയിരുന്നു താൻ എന്ന കുറിപ്പിലൂടെയാണ് അനുജത്തി ശ്രീക്കുട്ടിയുടെ വിവാഹക്കാര്യം അനുശ്രീ പങ്കിട്ടത്. ഒപ്പം നിരവധി ചിത്രങ്ങളും താരം പങ്ക് വച്ചിരുന്നു. അനുശ്രീയുടെ ബന്ധുവാണ് ശ്രീക്കുട്ടി.ചടങ്ങിൽ  മുണ്ടും ഷർട്ടും ധരിച്ച് കൂളിംഗ് ഗ്ലാസും വെച്ച് വേറിട്ട ലുക്കിലുള്ള അനുശ്രീ എത്തിയത്.

Anusree-celebrates-little-sister-Sreekuttys-wedding

Anusree-celebrates-little-sister-Sreekuttys-wedding

Anusree-celebrates-little-sister-Sreekuttys-wedding1

Anusree-celebrates-little-sister-Sreekuttys-wedding1

Anusree-celebrates-little-sister-Sreekuttys-wedding2

Anusree-celebrates-little-sister-Sreekuttys-wedding2

തിരക്കേറിയ ജീവിതത്തിനിടയിലും തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ലോക്ക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ടുകൾ നടത്തിയ നടിമാരിൽ ഒരാൾ തീർച്ചയായും അനുശ്രീ ആയിരിക്കും. വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി സ്റ്റൈലൻ ഫോട്ടോഷൂട്ടുകളുമായി തിരക്കിലായിരുന്നു താരം.  അനുശ്രീയുടെ മേക് ഓവര്‍ വാര്‍ത്തകളിലും ഇടംനേടിയിരുന്നു.

Continue Reading

MOST POPULAR

RECENT POST

Most Popular