Connect with us

Entertainment

ഇനി കുറച്ചു നാളത്തേക്ക് ഞങ്ങളെ കാണില്ല, സങ്കടത്തോടെ മഞ്ജു

Published

on

Manju.Husband

മലയാളീ പ്രേഷകരുടെ ഏറ്റവും പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു .പിന്നീട് മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി.എന്നാല്‍ ബിഗ് ബോസ് സീസണ്‍ രണ്ടില്‍ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു.താരത്തിനെതിരെ സൈബര്‍ ആക്രമണവും രൂക്ഷമായിരുന്നു. ഇപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ഓരോ പോസ്റ്റുമായി എത്തുമ്പോൾ  നെഗറ്റീവ് കമന്റുകള്‍ പതിവാണ്.

Manju Actress....

Manju Actress….

ഭര്‍ത്താവുമായി മഞ്ജു വേര്‍പിരിയുന്നു എന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ബിഗ്‌ബോസില്‍ മഞ്ജു പുറത്താകുന്നതിന് മുൻപേ  ഈ പ്രചരണങ്ങള്‍ നടന്നിരുന്നു.തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ച്‌ മഞ്ജു എത്താറുണ്ട്.അളിയന്‍സ് എന്ന പരിപാടി കുറച്ച്‌ ദിവസത്തേക്ക് ഉണ്ടാവില്ലെന്ന് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് മഞ്ജു.സംവിധായകന്‍ അടക്കം ചില ടെക്‌നീഷ്യന്‍സിന് കോവിഡ് പോസിറ്റീവ് ആയത് കൊണ്ടാണ് ചിത്രീകരണം നിര്‍ത്തി വെക്കുന്നതെന്ന് ലൈവ് വീഡിയോയിലൂടെ മഞ്ജു വ്യക്തമാക്കിയിരിക്കുകയാണ്.

Manju

Manju

എല്ലാവര്‍ക്കും നമസ്‌കാരം. ഞാന്‍ മഞ്ജു ആണ്. അളിയന്‍സിലെ തങ്കം. അളിയന്‍സിലെ നൈറ്റി ഒക്കെ ഇട്ട് ഇരിക്കുകയാണ്. ഷൂട്ടിങ് ലൊക്കേഷന്‍ അല്ല. ഞാന്‍ വീട്ടിലാണ്. വീട്ടിലും തങ്കമായി ഇരിക്കാം എന്ന് വിചാരിച്ചിട്ടാണ് ഈ വേഷത്തില്‍ ഇരിക്കുന്നത്. കുറച്ച്‌ ദിവസങ്ങള്‍ ആയിട്ട് നമ്മള്‍ക്ക് അളിയന്‍സിന്റെ ഷൂട്ടിങ് വയ്ക്കാന്‍ സാധിച്ചിട്ടില്ല. അങ്ങനെ ഞങ്ങള്‍ ചെറിയൊരു ഇടവേള എടുക്കുകയാണ്. മിക്കവാറും ഒരു രണ്ടാഴ്ച കാലത്തേക്ക് നമ്മള്‍ക്ക് കാണാന്‍ കഴിയില്ല. ഈ ആഴ്ച ഷൂട്ടിങ് വയ്‌ക്കേണ്ടത് ആയിരുന്നു.

Manju Actress

Manju Actress

പക്ഷെ സാധിക്കില്ല.കാരണം, ടെക്നീഷന്മാര്‍, പ്രത്യേകിച്ച്‌ ഡയറക്ടര്‍ സാര്‍ കണ്‍ട്രോളര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. അപ്പോള്‍ അതുമായി ബന്ധപെട്ടു പ്രാര്‍ത്ഥനയിലും മറ്റുമാണ് ഞങ്ങള്‍. ബാക്കി എല്ലാവരും ക്വാറന്റൈനില്‍ പോവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഒക്കെ ഇപ്പോള്‍ മടങ്ങി പോന്നു. പോസിറ്റീവ് ആയവര്‍ക്ക് വേറൊരു പ്രശ്‌നവുമില്ല. അവര്‍ക്ക് എല്ലാവരുടെയും പ്രാര്‍ത്ഥന വേണം.അവരൊക്കെ സന്തോഷമായി ഇരിക്കുകയാണ്. എങ്കിലും വേഗം നെഗറ്റീവ് ആകാനുള്ള പ്രാര്‍ത്ഥന ഉണ്ടാകണം.ഷൂട്ടിങ് വേഗം ആരംഭിക്കുവാനും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം. എത്രയും പെട്ടെന്ന് ഞങ്ങള്‍ തിരിച്ചുവരും

Entertainment

ഞാൻ വളരെയധികം പേടിച്ചാണ് ലാലേട്ടന്റെ അടുത്തേക്ക് പോയത്, പക്ഷെ ലാലേട്ടൻ ചെയ്തത് ? വെളിപ്പെടുത്തലുമായി ശ്രദ്ധ

Published

on

By

Shraddha-sreenath.Mohanlal

വളരെ  ചുരുങ്ങിയ സമയംകൊണ്ട്  മലയാളീ പ്രേക്ഷകരുടെ  മനസ്സില്‍ ഇടംപിടിച്ച താരമാണ്  ശ്രദ്ധാ ശ്രീനാഥ്. ശ്രദ്ധ ഇപ്പോള്‍ വീണ്ടും മലയാളസിനിമയിലും സജീവമാകുകയാണ്. കശ്മീരില്‍ ജനിച്ചു വളര്‍ന്ന താരം  മലയാള സിനിമ കോഹിനൂരിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അഞ്ചു കൊല്ലങ്ങള്‍ക്ക് ശേഷം ‘ആറാട്ട്’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് തിരിച്ചുവരുന്നത്. തിരിച്ചു വരവിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് ശ്രദ്ധ ഇപ്പോള്‍.

Shraddha sreenath.image

Shraddha sreenath.image

ആദ്യ സിനിമയായ കോഹിനൂരില്‍ നായികാവേഷം അല്ലായിരുന്നു. പക്ഷേ ആ കഥ എന്നെ എക്സൈറ്റ് ചെയ്യിച്ചതാണ്. അത്തരത്തില്‍ ഒന്ന് പിന്നീട് സംഭവിച്ചില്ല. അതാണ് പിന്നീട് ഞാന്‍ മലയാള സിനിമകള്‍ കമ്മിറ്റ് ചെയ്യാതിരുന്നത്. ജോലിയിലേക്കു മടങ്ങുന്നതിന്റെ സന്തോഷം തീര്‍ച്ചയായുമുണ്ട്. ക്യാമറയും ആക്‌ഷനും കട്ടുമൊക്കെ കേട്ടപ്പോള്‍ വല്ലാത്തൊരു പുതുമ.

Mohanlal

Mohanlal

എന്റെ കഥാപാത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് ഒരു ദിവസം മുൻപ് ഞാന്‍ സെറ്റില്‍ പോയിരുന്നു. അപ്പോള്‍ മോഹന്‍ലാല്‍ സര്‍ ഷോട്ടിന് തയ്യാറായി നില്‍ക്കുകയായിരുന്നു. ഹായ് സര്‍ എന്നു പറഞ്ഞ് ഞാന്‍ അഭിവാദ്യം ചെയ്തു. അദ്ദേഹം തിരിച്ചും. ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം എന്നു പറഞ്ഞാണ് അദ്ദേഹം സ്വീകരിച്ചത്. എങ്ങനെയാണ് ഒരാള്‍ക്ക് ഇതിലും മനോഹരമായി സ്വാഗതം പറയാനാകുക.

Shraddha sreenath

Shraddha sreenath

സത്യത്തില്‍ ഞാന്‍ കുറച്ച്‌ പേടിച്ചാണ് സെറ്റില്‍ പോകുന്നത്. എന്റെ ഡയലോഗുകള്‍ ഒക്കെ നേരത്തെ പഠിച്ച്‌ നന്നായി ഹോം വര്‍‌ക്ക് ഒക്കെ നടത്തിയ ശേഷമാണ് എന്നും ചെല്ലാറ്. പക്ഷേ ലാല്‍ സാറും ഉണ്ണിക്കൃഷ്ണകന്‍ സാറും വളരെ സോഫ്റ്റായാണ് പെരുമാറുന്നത് ശ്രദ്ധ പറയുന്നു. തുടര്‍ന്നും മലയാള സിനിമകളില്‍ അഭിനയിക്കാന്‍ താല്പര്യം ഉണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Continue Reading

Entertainment

30 വര്‍ഷംമായിട്ടും ഒരു മാറ്റവും ഇല്ലാതെ മമ്മൂക്ക, ‘മനു അങ്കിള്‍’ താരത്തോട് താരതമ്യം ചെയ്ത് ആരാധകര്‍

Published

on

By

Manu-Uncle.image

ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മനു അങ്കിൾ. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്.ഈ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച കുട്ടിയുടെ ഇപ്പോഴത്തെ ലുക്കും മമ്മൂട്ടിയുടെ ഇപ്പോഴത്തെ ലുക്കും ചേര്‍ത്തുവെച്ചുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. കുര്യച്ചന്‍ ചാക്കോയുടെ ചിത്രത്തിനൊപ്പമാണ് ഈ ചര്‍ച്ചകള്‍.

Manu

Manu

വര്‍ഷങ്ങള്‍ക്ക് ശേഷവും മമ്മൂട്ടി ലുക്കില്‍ യുവത്വം കാത്തു സൂക്ഷിക്കുന്നതും അതേസമയം മമ്മൂട്ടിയ്ക്കൊപ്പം ബാലതാരമായി അഭിനയിച്ച നടന്മാര്‍ ഇപ്പോള്‍ പ്രായം കൂടുതല്‍ തോന്നുവെന്നുമാണ് ചര്‍ച്ചകളില്‍ ഉയരുന്ന പ്രധാന കാര്യം. ഇതിനു പിന്നാലേ മമ്മൂട്ടിയുടെ സൗന്ദര്യത്തെ പുകഴ്ത്തുന്ന കാര്‍ഡുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ ശരിയല്ലെന്ന അഭിപ്രായവുമായി ഒരുകൂട്ടര്‍ രംഗത്തുണ്ട്. ഒരാളെ തരംതാഴ്ത്തി കൊണ്ടല്ല മറ്റൊരാളെ പുകഴ്ത്തേണ്ടതെന്നാണ് ഇവര്‍ പറയുന്നത്. കുര്യച്ചന്‍ ചാക്കോ എട്ടാം ക്ലാസില്‍ പഠിക്കുമ്ബോഴായിരുന്നു മനു അങ്കിള്‍ എന്ന സിനിമയില്‍ അഭിനയിച്ചത്. സൈക്കിള്‍ ചവിട്ടാന്‍ അറിയാവുന്ന കുട്ടികളെ വേണം എന്ന പത്രപരസ്യം കണ്ടാണ് അന്ന് വീട്ടുകാര്‍ ഓഡീഷന് കൊണ്ടുപോയതെന്ന് കുര്യച്ചന്‍ ചാക്കോ ഒരു അഭിമുഖത്തില്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

Manu Uncle

Manu Uncle

കുര്യച്ചന്‍ ചാക്കോയുടെയും മമ്മൂട്ടിയുടേയും ചിത്രങ്ങള്‍ താരതമ്യപ്പെടുത്തുന്ന പോസ്റ്റിന് താഴെ ബോഡി ഷെമിങ് ഒഴിവാക്കികൂടെ എന്നും എന്തിനാണ് ഇത്തരത്തിലൊരു താരതമ്യമെന്നുമൊക്കെയുള്ള കമന്‍്റുകള്‍ നിറയുകയാണ്. മമ്മൂട്ടി മേക്കപ്പിലാണ് പിടിച്ച്‌ നില്‍ക്കുന്നതെന്നും മഴ നനഞ്ഞാലോ കഴുകിയാലോ പോകുന്നതാണ് ആ സൗന്ദര്യം എന്നുമൊക്കെയുള്ള വിമര്‍ശനവും ഉയരുന്നുണ്ട്.

Continue Reading

Entertainment

പ്രൊമോഷണല്‍ ഓഫർ, ഇന്നും നാളെയും സൗജന്യമൊരുക്കി നെറ്റ്ഫ്‌ളിക്‌സ്

Published

on

By

Netfilex.new

ഇന്ത്യക്കാര്‍ക്കായി സ്ട്രീമിങ് സേവനത്തിന്റെ ഭാഗമായി നെറ്റ് ഫ്‌ളിക്‌സ് സൗജന്യ സേവനം നല്‍കുന്നു. ഡിസംബര്‍ അഞ്ച്, ആറ് തീയ്യതികളിലാണ്‌ സൗജന്യ സേവനം ഒരുക്കിയിരിക്കുന്നത്. വരിക്കാര്‍ അല്ലാത്തവര്‍ക്കും രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്‌ളിക്‌സ് ഉള്ളടക്കങ്ങള്‍ ആസ്വദിക്കാം.

Net

Net

സ്ട്രീം ഫെസ്റ്റ് എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സ് പരീക്ഷണാടിസ്ഥാനത്തില്‍ മുന്നോട്ടുവെക്കുന്ന പ്രൊമോഷണല്‍ ഓഫറാണിത്. വിജയകരമെന്ന് തോന്നിയാല്‍ മറ്റ് രാജ്യങ്ങളിലും സ്ട്രീംഫെസ്റ്റ് നടത്തിയേക്കും. നെറ്റ്ഫ്‌ളിക്‌സിന്റെ വരിക്കാര്‍ അല്ലാത്തവര്‍ക്ക് മാത്രമായാണ് സ്ട്രീം ഫെസ്റ്റ് നടത്തുന്നത്. അതായത് പുതിയ അക്കൗണ്ട് തുടങ്ങുന്നവര്‍ക്കായാണ് ഈ ഓഫര്‍ ലഭിക്കുക.

Netfilex

Netfilex

ഇതിനായി നെറ്റ്ഫ്‌ളിക്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ Netflix.com/StreamFest വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം പേരും ഫോണ്‍ നമ്ബറും ഇ മെയില്‍ ഐഡിയും പാസ്വേഡും നല്‍കി നെറ്റ്ഫ്‌ളിക്‌സില്‍ അക്കൗണ്ട് തുറക്കുക. തുടര്‍ന്ന് സേവങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നതാണ്.

Continue Reading

MOST POPULAR

RECENT POST

Most Popular