Entertainment
ഉണ്ണിമുകുന്ദന്റെ മേപ്പടിയാൻ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി!

ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് മേപ്പടിയാൻ. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം പൂർത്തിയായി. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സസ്പെൻസ് ത്രില്ലെർ ആണ് ചിത്രം.കോവിഡ് മാനദണ്ഡങ്ങൾ മുഴുവൻ പാലിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടത്തിയത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഉണ്ണി മുകുന്ദന്റെ ചിത്രത്തിനായുള്ള ഗെറ്റപ്പ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
അഞ്ചു കുര്യന് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇവരെ കൂടാതെ അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ ചിത്രത്തിൽ പ്രധാന താരങ്ങളായി എത്തുന്നു. ഉണ്ണി മുകുന്ദന് ആണ് ചിത്രം നിർമ്മിക്കുന്നത്. ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്. രാഹുല്‍ സുബ്രഹ്മണ്യം സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ നീല്‍ ഡി കുഞ്ഞയാണ്. ഷൂട്ടിങ് വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച മുഴുവൻ പേർക്കും അണിയറ പ്രവർത്തകൻ നന്ദി പറയുകയും ചെയ്തു.
Entertainment
ബിജു മേനോനും പാർവതിയും ഒന്നിക്കുന്ന ആർക്കറിയാം ചിത്രത്തിന്റെ ടീസറും ഫസ്റ്റ്ലുക്കും പുറത്തിറങ്ങി

മൂൺഷോട്ട് എന്റർടൈൻമെൻറ്സും ഒ പി എം ഡ്രീം മിൽ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന സാനു ജോൺ വർഗീസ് ചിത്രം ആർക്കറിയാമിന്റെ ടീസറും ഫസ്റ്റ് ലുക്കും കമൽ ഹാസനും ഫഹദ് ഫാസിലും പുറത്തിറക്കി. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നാണ് താരങ്ങൾ ഒഫീഷ്യൽ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കു വെച്ചത്. കോവിഡ് പശ്ചാത്തലമാക്കി വന്നിരിക്കുന്ന ടീസറും ഫസ്റ്റ് ലുക്കും പ്രേക്ഷകർക്കിടയിൽ ഇതിനോടകം തന്നെ ചർച്ചാ വിഷയം ആയി കഴിഞ്ഞു. പാർവതി തിരുവോത്തും, ബിജു മേനോനും, ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ആർക്കറിയാം’ നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവുമാണ്.

kamal hassan
ബിജു മേനോനും പാർവതിയും ഷറഫുദ്ധീനുമാണ് ഇന്ന് പുറത്തിറങ്ങിയ ടീസറിലും പോസ്റ്ററിലും ഉള്ളത്. വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും താരങ്ങൾ എത്തുന്ന ടീസറും ഫസ്റ്റ് ലുക്കും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും, യെക്സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.

Biju-Menon-Parvathy-movie-Aarkkariyam-first-look-and-teaser-is-out-
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറാകുന്ന ആർക്കറിയാമിന്റെ ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുൺ സി തമ്പിയും സന്ദീപ രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കൺട്രോളർ. പരസ്യകല ഓൾഡ് മോങ്ക്സ്. 2021 ഫെബ്രുവരി 26നാണ് ‘ആർക്കറിയാം’ റിലീസിനൊരുങ്ങുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്.
Entertainment
ശരീരത്തിൽ ടാറ്റൂ അടിച്ച സന്തോഷത്തിൽ മഞ്ജു സുനിച്ചൻ, വേദന അനുഭവിക്കുന്നത് ഓൺലൈൻ ആങ്ങളമാർ

റിയാലിറ്റിഷോയിൽ തന്റെ കരിയർ ആരംഭിച്ച് പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും കടന്ന താരമാണ് മഞ്ജു സുനിച്ചൻ. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ ടൂവിൽ താരം ഉണ്ടായിരുന്നു. അവിടെ നിന്നും ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് നിരവധി സൈബർ ആക്രമണങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടുമുണ്ട്. മഴവിൽ മനോരമയിലെ ‘വെറുതെ അല്ല ഭാര്യ’ എന്ന ഷോയിലൂടെ മിനിസ്ക്രീനിൽ എത്തി ഇപ്പോൾ സിനിമകളിലൂടെ ബിഗ് സ്ക്രീനിൽ തിളങ്ങുന്ന താരമാണ് മഞ്ജു സുനിച്ചൻ. മഞ്ജുവിന്റെ അഭിനയ മികവ് തെളിയിച്ച മറ്റൊരു വേദിയാണ് മറിമായം എന്ന പരിപാടി.

Manju Sunichen
നിരവധി തവണ നിറത്തിന്റെ പേരിലും അല്ലാതെയും സൈബർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുള്ള മഞ്ജു അവയെല്ലാം തന്നെ ധൈര്യമായി നിന്ന് നേരിട്ടുണ്ട്. ഇപ്പോൾ വീണ്ടും സദാചാര ആങ്ങളമാരുടെ ആക്രമണങ്ങൾക്ക് ഇരയായിരിക്കുകയാണ് മഞ്ജു. പുതിയൊരു ടാറ്റൂ ശരീരത്തിൽ പതിപ്പിച്ച സന്തോഷം പങ്ക് വെച്ച മഞ്ജുവാണ് സദാചാര ഓൺലൈൻ ആങ്ങളമാരുടെ ‘ഉപദേശങ്ങൾ’ക്ക് ഇരയായിരിക്കുന്നത്. വളരെയധികം മോശമായി തന്നെയാണ് കമന്റുകൾ വരുന്നത്. സിമി ബാബുവിനൊപ്പം ബ്ലാക്കീസ് വ്ലോഗ് എന്ന യൂട്യൂബ് ചാനലിലാണ് ടാറ്റൂ അടിക്കുന്ന വീഡിയോ സഹിതം താരം പങ്ക് വെച്ചിരിക്കുന്നത്.
Entertainment
നാഗകന്യക അങ്ങനെ സുമംഗലിയാകുന്നു, വരന് മലയാളി

നിരവധി സിനിമ-സീരിയൽ അഭിനയത്തിലൂടെ പ്രേഷകരുടെ മനംകവർന്ന താരമാണ് മൗനി റോയ്. നാഗകന്യക എന്ന ഒറ്റ സീരിയലിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരമാണ് മൗനി. 2007ലാണ് മൗനി റോയ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. നിരവധി സീരിയലുകളുടെ ഭാഗമായി. 2011ല്‍ സംപ്രേഷണം ചെയ്ത ‘ദേവന് കി ദേവ് മഹാദേവ്’ എന്ന പരമ്പര മൗനിയെ ശ്രദ്ധേയയാക്കി. തുടര്‍ന്ന് വന്ന നാഗിന് എന്ന പരമ്ബരയാണ് മൗനിയുടെ കരിയര്‍ ബ്രേക്കായതെന്ന് പറയാം.

mouni roy
മിനിസ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് ചേക്കേറിയ മൗനിയുടെ വിവാഹ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. താരത്തോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. മലയാളിയും ദുബായില്‍ ബാങ്കറുമായ സൂരജ് നമ്ബ്യാര്‍ ആണ് മൗനിയുടെ വരന് എന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഏറെ നാളായി പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിവാഹത്തെ കുറിച്ച് മൗനി റോയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
-
Entertainment5 months ago
ഭാവിയിൽ എനിക്ക് കുഞ്ഞുണ്ടാകുമ്പോൾ ഞാനും അങ്ങനെയേ വളർത്തു…
-
Entertainment5 months ago
മോഹൻലാലിനോളം അതിനു ഇരയായ മറ്റൊരു മലയാളി വേറെ കാണില്ല!
-
Entertainment5 months ago
ലൂസിഫർ എത്തിയത് മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതികൊണ്ട്, അധികം ആരും അറിയാതെ പോയ ചിത്രത്തിന്റെ പ്രത്യേകതകൾ ഇവ!
-
Entertainment4 months ago
പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസ് തരാൻ ഒരുങ്ങി ഉണ്ണി മുകുന്ദൻ!
-
Entertainment5 months ago
സുരേഷ്ഗോപിയുടെ ആ പടം എന്റെ മമ്മൂട്ടി ചിത്രത്തെ തകർത്തു കളഞ്ഞു.
-
Entertainment5 months ago
കാവ്യ മാധവൻ രണ്ടാമതും ഗർഭിണിയോ? ചോദ്യവുമായി സൈബർ ലോകം
-
Entertainment1 month ago
ദുൽഖർ സൽമാൻ പ്രൊഡ്യൂസ് ചെയ്യുന്ന നാലാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി; ഷൈൻ ടോമും അഹാനയും മുഖ്യവേഷങ്ങളിൽ
-
Entertainment5 months ago
ഈ കണ്ണുകൾ മലയാള സിനിമയ്ക്കു മുതൽക്കൂട്ട് തന്നെ..