Connect with us

Entertainment

“അന്നും ഇന്നും ഒരു മാറ്റവും ഇല്ലല്ലോ” മമ്മൂട്ടിയുടേയും നദിയ മൊയ്‌ദുവിന്റെയും പഴയ ചിത്രം ഏറ്റെടുത്ത് ആരാധകർ!

Published

on

Nadiya Moidu shared old photos

മലയാളികളുടെ ഇഷ്ട്ടനായികമാരിൽ ഒരാളാണ് നദിയ മൊയ്തു. ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന ഫാസില്‍ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം കുറഞ്ഞ കാലം കൊണ്ട് തന്നെ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗവുമായി മാറിയിരുന്നു. അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകൾ ആയ ഭാഗ്യ നായികമാരിൽ ഒരാൾ കൂടിയാണ് നദിയ മൊയ്‌ദു. എന്നാൽ പ്രശസ്തിയിൽ നിൽക്കുമ്പോൾ ആയിരുന്നു താരത്തിന്റെ വിവാഹം. വിവാഹം കഴിഞ്ഞു സിനിമയിൽ നിന്നും വിട്ടുനിന്ന താരം ‘എം കുമാരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തി. തിരിച്ചുവരവിന് അതിഗംഭീരമായ വരവേല്‍പ്പ് തന്നെയാണ് നദിയയ്ക്ക് ആരാധകലോകം നല്‍കിയത്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഊര്‍ജ്ജസ്വലതയും സ്ക്രീന്‍ പ്രസന്‍സും കൊണ്ട് ആരാധകരുടെ ഹൃദയം കവരുകയാണ് നദിയ മൊയ്തു.

അടുത്തിടെ ആണ് താരം സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങിയത്. തന്റെ പഴയകാല ഓർമ്മകൾ അടങ്ങിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം ഇടക്കൊക്കെ എത്താറുണ്ട്. ഇത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിനൊപ്പം അതിന്റെ ഓർമകളും താരം കുറിച്ചിരുന്നു. ‘ഒന്നിങ്ങു വന്നെങ്കില്‍’ എന്ന ചിത്രത്തില്‍ നിന്നുള്ള ഏറെ പ്രിയപ്പെട്ടൊരു ഓര്‍മ. അതെന്റെ രണ്ടാമത്തെ ചിത്രമായിരുന്നു, സംവിധായകന്‍ ജോഷിയ്ക്കും മമ്മൂക്കയ്ക്കും ഒപ്പമുള്ള ആദ്യ ചിത്രവും,” എന്നാണ് നദിയ കുറിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള രണ്ടു ചിത്രങ്ങളും നദിയ പങ്കുവച്ചിട്ടുണ്ട്. ആദ്യചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് ഒപ്പമാണെങ്കില്‍ രണ്ടാമത്തെ ചിത്രത്തില്‍ മമ്മൂട്ടിയ്ക്കും നദിയയ്ക്കും ഒപ്പം ലാലു അലക്സ്, ലിസി, ശങ്കര്‍, ജോഷി തുടങ്ങിയവരുമുണ്ട്.

Sharing a very special memory from ‘Onningu Vannengil’. It was my second film and my first with director Joshiy and…

Gepostet von Nadiya Moidu am Donnerstag, 20. August 2020

താരം ചിത്രം പങ്കുവച്ച ഉടന്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയും രണ്ടുപേരുടേയും പ്രായമാകാത്ത പ്രകൃതത്തെ താരതമ്യപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്​. രണ്ട് പേരും അന്നും ഇന്നും ഒരുപോലെ, പഴകുന്തോറും വീര്യമേറുന്ന വീഞ്ഞുപോലെ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

Entertainment

ബിജു മേനോനും പാർവതിയും ഒന്നിക്കുന്ന ആർക്കറിയാം ചിത്രത്തിന്റെ ടീസറും ഫസ്റ്റ്ലുക്കും പുറത്തിറങ്ങി

Published

on

By

Aarkkariyam

മൂൺഷോട്ട് എന്റർടൈൻമെൻറ്സും ഒ പി എം ഡ്രീം മിൽ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന സാനു ജോൺ വർഗീസ് ചിത്രം ആർക്കറിയാമിന്റെ ടീസറും ഫസ്റ്റ് ലുക്കും കമൽ ഹാസനും ഫഹദ് ഫാസിലും പുറത്തിറക്കി. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നാണ് താരങ്ങൾ ഒഫീഷ്യൽ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കു വെച്ചത്. കോവിഡ് പശ്ചാത്തലമാക്കി വന്നിരിക്കുന്ന ടീസറും ഫസ്റ്റ് ലുക്കും പ്രേക്ഷകർക്കിടയിൽ ഇതിനോടകം തന്നെ ചർച്ചാ വിഷയം ആയി കഴിഞ്ഞു. പാർവതി തിരുവോത്തും, ബിജു മേനോനും, ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ആർക്കറിയാം’ നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവുമാണ്.

kamal hassan

kamal hassan

ബിജു മേനോനും പാർവതിയും ഷറഫുദ്ധീനുമാണ് ഇന്ന് പുറത്തിറങ്ങിയ ടീസറിലും പോസ്റ്ററിലും ഉള്ളത്. വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും താരങ്ങൾ എത്തുന്ന ടീസറും ഫസ്റ്റ് ലുക്കും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും, യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.

Biju-Menon-Parvathy-movie-Aarkkariyam-first-look-and-teaser-is-out-

Biju-Menon-Parvathy-movie-Aarkkariyam-first-look-and-teaser-is-out-

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറാകുന്ന ആർക്കറിയാമിന്റെ ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുൺ സി തമ്പിയും സന്ദീപ രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കൺട്രോളർ. പരസ്യകല ഓൾഡ് മോങ്ക്സ്. 2021 ഫെബ്രുവരി 26നാണ് ‘ആർക്കറിയാം’ റിലീസിനൊരുങ്ങുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്.

Continue Reading

Entertainment

ശരീരത്തിൽ ടാറ്റൂ അടിച്ച സന്തോഷത്തിൽ മഞ്ജു സുനിച്ചൻ, വേദന അനുഭവിക്കുന്നത് ഓൺലൈൻ ആങ്ങളമാർ

Published

on

By

manju-sunichen.image

റിയാലിറ്റിഷോയിൽ തന്റെ കരിയർ ആരംഭിച്ച് പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും കടന്ന താരമാണ് മഞ്ജു സുനിച്ചൻ. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ ടൂവിൽ താരം ഉണ്ടായിരുന്നു. അവിടെ നിന്നും ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് നിരവധി സൈബർ ആക്രമണങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടുമുണ്ട്. മഴവിൽ മനോരമയിലെ ‘വെറുതെ അല്ല ഭാര്യ’ എന്ന ഷോയിലൂടെ മിനിസ്ക്രീനിൽ എത്തി ഇപ്പോൾ സിനിമകളിലൂടെ ബിഗ് സ്ക്രീനിൽ തിളങ്ങുന്ന താരമാണ് മഞ്‍ജു സുനിച്ചൻ. മഞ്ജുവിന്റെ അഭിനയ മികവ് തെളിയിച്ച മറ്റൊരു വേദിയാണ് മറിമായം എന്ന പരിപാടി.

Manju Sunichen

Manju Sunichen

നിരവധി തവണ നിറത്തിന്റെ പേരിലും അല്ലാതെയും സൈബർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുള്ള മഞ്ജു അവയെല്ലാം തന്നെ ധൈര്യമായി നിന്ന് നേരിട്ടുണ്ട്. ഇപ്പോൾ വീണ്ടും സദാചാര ആങ്ങളമാരുടെ ആക്രമണങ്ങൾക്ക് ഇരയായിരിക്കുകയാണ് മഞ്ജു. പുതിയൊരു ടാറ്റൂ ശരീരത്തിൽ പതിപ്പിച്ച സന്തോഷം പങ്ക് വെച്ച മഞ്ജുവാണ് സദാചാര ഓൺലൈൻ ആങ്ങളമാരുടെ ‘ഉപദേശങ്ങൾ’ക്ക് ഇരയായിരിക്കുന്നത്. വളരെയധികം മോശമായി തന്നെയാണ് കമന്റുകൾ വരുന്നത്. സിമി ബാബുവിനൊപ്പം ബ്ലാക്കീസ് വ്ലോഗ് എന്ന യൂട്യൂബ് ചാനലിലാണ് ടാറ്റൂ അടിക്കുന്ന വീഡിയോ സഹിതം താരം പങ്ക് വെച്ചിരിക്കുന്നത്.

Continue Reading

Entertainment

നാഗകന്യക അങ്ങനെ സുമംഗലിയാകുന്നു, വരന്‍ മലയാളി

Published

on

By

mouni.roy-image

നിരവധി സിനിമ-സീരിയൽ അഭിനയത്തിലൂടെ പ്രേഷകരുടെ മനംകവർന്ന താരമാണ് മൗനി റോയ്. നാഗകന്യക എന്ന ഒറ്റ സീരിയലിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരമാണ് മൗനി. 2007ലാണ് മൗനി റോയ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. നിരവധി സീരിയലുകളുടെ ഭാഗമായി. 2011ല്‍ സംപ്രേഷണം ചെയ്ത ‘ദേവന്‍ കി ദേവ് മഹാദേവ്’ എന്ന പരമ്പര മൗനിയെ ശ്രദ്ധേയയാക്കി. തുടര്‍ന്ന് വന്ന നാഗിന്‍ എന്ന പരമ്ബരയാണ് മൗനിയുടെ കരിയര്‍ ബ്രേക്കായതെന്ന് പറയാം.

mouni roy

mouni roy

മിനിസ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് ചേക്കേറിയ മൗനിയുടെ വിവാഹ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. താരത്തോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. മലയാളിയും ദുബായില്‍ ബാങ്കറുമായ സൂരജ് നമ്ബ്യാര്‍ ആണ് മൗനിയുടെ വരന്‍ എന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഏറെ നാളായി പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിവാഹത്തെ കുറിച്ച്‌ മൗനി റോയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Continue Reading

MOST POPULAR

RECENT POST

Most Popular