Connect with us

Entertainment

മോഹൻലാലിനോളം അതിനു ഇരയായ മറ്റൊരു മലയാളി വേറെ കാണില്ല!

Published

on

പതിറ്റാണ്ടുകളായി മലയാള സിനിമ ലോകം അടക്കി വാഴുന്ന താരമാണ് മോഹൻലാൽ. മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും ഒരുപാട് തവണ തന്റെ കഴിവ് തെളിയിച്ച  താരം കൂടിയാണ് ലാലേട്ടൻ. മലയാള സിനിമയുടെ ചരിത്രം പോലും തിരുത്തികുറിച്ചുകൊണ്ടിരിക്കുന്ന ഈ ഇതിഹാസത്തിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ മോഹന്‍ലാലിനെതിരെ ബോഡി ഷെയ്മിങ് നടത്തുന്നവര്‍ക്കെതിരെ നടനും സംവിധായകനുമായ സാജിദ് യാഹിയ രംഗത്ത് വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ്‌ സാജിദ് മോഹൻലാലിനെ പിന്തുണച്ചുകൊണ്ട് കുറുപ്പ് എഴുതിയിരിക്കുന്നത്. സാജിദിന്റെ കുറുപ്പ് വായിക്കാം…

ഒരുമാതിരി അലുവ വിളമ്ബിയത് പോലുള്ള മുഖമാണ് അന്ന് ലാലിന് ആ കൂട്ടത്തില്‍ നിന്നു ലാലിനെ തിരഞ്ഞെടുക്കാന്‍ കാരണവും അതു തന്നെയായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്കു മോഹന്‍ലാല്‍, തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചു വളരെ തമാശ രൂപേണ ഫാസില്‍ സര്‍ പിന്നീട് പറഞ്ഞതാണ്. സിനിമ സൗന്ദര്യ ശാസ്ത്രത്തിനു ഒട്ടും യോജിക്കാന്‍ കഴിയാത്ത,അന്ന് സിബി മലയില്‍ പോലും പത്തില്‍ രണ്ടു മാര്‍ക്കിട്ട മലയാളിയുടെ പുരുഷ കാഴ്ചപ്പാടിന് വിരുദ്ധമായ മുഖം കൊണ്ടു സിനിമയിലേക്ക് വന്ന അതെ മോഹന്‍ലാല്‍ പിന്നീട് മലയാളത്തിന്റെ പുരുഷ പ്രതിനിധിയായത്, ഇന്നത്തെ ഏറ്റവും വലിയ താരമായത് ആദ്യത്തെ തമാശ. സത്യത്തില്‍ മലയാളി മോഹന്‍ലാലിനെ സ്വാഭാവികമായി ഇഷ്ടപ്പെട്ടതാണോ,അല്ല ഒരിക്കലുമല്ല മലയാളത്തിലെ വിരുദ്ധമായ കാഴ്ചപ്പാടുകളെ തന്നിലേക്ക് ഇഷ്ടപ്പെടുത്തിയതാണ് മോഹന്‍ലാല്‍. നിരവധി കഥാപാത്രങ്ങള്‍,ജനകീയ നിമിഷങ്ങള്‍,തുടങ്ങി അതിലേക്കു രഥചക്രം വലിച്ച കാര്യങ്ങള്‍.

ഒരുപാടുണ്ട്. പക്ഷെ ആത്യന്തികമായി സൗന്ദര്യത്തെക്കുറിച്ചുള്ള ഒരു ജനതയുടെ കാഴ്ച്ചപ്പാട് തന്നെ മാറ്റിയതില്‍ മോഹന്‍ലാല്‍ മുന്‍നിരയിലുണ്ട്. പക്ഷെ ഇതിനൊക്കെയിടയിലും ഒരിക്കലും വിമര്‍ശ്ശനങ്ങള്‍ക്ക്, മനപ്പൂര്‍വ്വമുള്ള അധിക്ഷേപങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ല. പ്രിയദര്‍ശന്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ലാലിനോളം ബോഡി ഷെമിങ് നേരിട്ടൊരു മലയാളി കാണില്ലെന്ന് സത്യമാണ്.അത്രയധികം ശരീരത്തെ ചൊല്ലി വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട് political correctness,body shaming നിലപാടുകാരൊക്കെ മോഹന്‍ലാലിലേക്കു ചുരുങ്ങുമ്ബോള്‍ മാങ്ങയുള്ള മാവിലെ പതിവുള്ള ഏറുകാരായി മാറും. പക്ഷെ എത്ര അധിക്ഷേപിച്ചാലും തടിയെന്നു കളിയാക്കിയാലും മുട്ടനാടിന്റെ ചോര കുടിച്ച്‌,ഒറ്റ ഷോട്ടില്‍ പൂക്കോയിയുടെ ബെഞ്ചിന് മുകളില്‍ കയറി നിന്നു ചങ്കത്തു ചവിട്ടാനും, വിസ്‌കി ഫ്‌ലാസ്‌ക്ക് മൊത്തിക്കുടിച്ച്‌ മഴയത്തൊരു ചുവന്ന തലയില്‍ കെട്ടും കെട്ടി ബുള്ളറ്റില്‍ വന്നു പറന്നു കയറാനുമുള്ള ആക്ഷന്‍ സങ്കല്‍പ്പങ്ങളില്‍ ഞങ്ങള്‍ക്ക് ഒരു താരവും വികാരവുമേയുള്ളു. ഒരേയൊരു മോഹന്‍ലാല്‍ മാത്രം…അവിടെയാണ് ഒരു ഫോട്ടോയും പൊക്കിപ്പിടിച്ച്‌ കാര്യമേതാ കാരണം എന്താ എന്നു പോലും അറിയാതെ ട്രോളാന്‍ ഇറങ്ങുന്നത്.

ഒന്നു കൂടി പറയാം കുറച്ചു വര്‍ഷങ്ങള്‍ മുന്‍പത്തെ കഥയാണ്.അന്നും ഏകദേശം ഇതുപോലെ ഒരു ചിത്രം വന്നിരുന്നു പത്രത്തിലാണ് വന്നത്. അന്നിതു പോലെ നിരീക്ഷകര്‍ കുറവുള്ള കാലമല്ലേ എങ്കിലും അന്നും കുറച്ചു പേരൊക്കെ കളിയാക്കിയിരുന്നു എന്നാണ് ഓര്‍മ്മ. പക്ഷെ ബോധമുള്ളവരൊക്കെ അന്നെ ഞെട്ടിയിരുന്നു. കാരണം സംഭവം കര്‍ണ്ണാഭാരത്തിന്റെ ഡല്‍ഹിയിലെ അവതരണമായിരുന്നു. അതെ അന്നു കാവാലത്തിന്റെ കര്‍ണ്ണഭാരം സംസ്‌കൃത നാടകത്തില്‍ കര്‍ണ്ണ വേഷം കെട്ടിയ അതെ മുഖത്തു തന്നെയാണ് ഇന്നും ചിലരൊക്കെ ഫാന്‍സി ഡ്രസ്സ്,മേക്കപ്പ് എന്നൊക്കെ പറഞ്ഞു പരസ്യമായി തന്നെ ബോഡി ഷേമിങ് ഒളിച്ചു കടത്തുന്നത്. അവരോടൊക്കെ ഒന്നേ പറയാനുള്ളു. പറയാനുള്ളു. നിങ്ങള്‍ തുടരുക. ഇനി നിങ്ങള്‍ തുടര്‍ന്നാലും ഇല്ലെങ്കിലും അയാള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ്.നന്ദി

"ഒരുമാതിരി അലുവ വിളമ്പിയത് പോലുള്ള മുഖമാണ് അന്ന് ലാലിന് ആ കൂട്ടത്തിൽ നിന്നു ലാലിനെ തിരഞ്ഞെടുക്കാൻ കാരണവും അതു…

Gepostet von Sajid Yahiya am Freitag, 21. August 2020

Entertainment

30 വര്‍ഷംമായിട്ടും ഒരു മാറ്റവും ഇല്ലാതെ മമ്മൂക്ക, ‘മനു അങ്കിള്‍’ താരത്തോട് താരതമ്യം ചെയ്ത് ആരാധകര്‍

Published

on

By

Manu-Uncle.image

ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മനു അങ്കിൾ. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്.ഈ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച കുട്ടിയുടെ ഇപ്പോഴത്തെ ലുക്കും മമ്മൂട്ടിയുടെ ഇപ്പോഴത്തെ ലുക്കും ചേര്‍ത്തുവെച്ചുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. കുര്യച്ചന്‍ ചാക്കോയുടെ ചിത്രത്തിനൊപ്പമാണ് ഈ ചര്‍ച്ചകള്‍.

Manu

Manu

വര്‍ഷങ്ങള്‍ക്ക് ശേഷവും മമ്മൂട്ടി ലുക്കില്‍ യുവത്വം കാത്തു സൂക്ഷിക്കുന്നതും അതേസമയം മമ്മൂട്ടിയ്ക്കൊപ്പം ബാലതാരമായി അഭിനയിച്ച നടന്മാര്‍ ഇപ്പോള്‍ പ്രായം കൂടുതല്‍ തോന്നുവെന്നുമാണ് ചര്‍ച്ചകളില്‍ ഉയരുന്ന പ്രധാന കാര്യം. ഇതിനു പിന്നാലേ മമ്മൂട്ടിയുടെ സൗന്ദര്യത്തെ പുകഴ്ത്തുന്ന കാര്‍ഡുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ ശരിയല്ലെന്ന അഭിപ്രായവുമായി ഒരുകൂട്ടര്‍ രംഗത്തുണ്ട്. ഒരാളെ തരംതാഴ്ത്തി കൊണ്ടല്ല മറ്റൊരാളെ പുകഴ്ത്തേണ്ടതെന്നാണ് ഇവര്‍ പറയുന്നത്. കുര്യച്ചന്‍ ചാക്കോ എട്ടാം ക്ലാസില്‍ പഠിക്കുമ്ബോഴായിരുന്നു മനു അങ്കിള്‍ എന്ന സിനിമയില്‍ അഭിനയിച്ചത്. സൈക്കിള്‍ ചവിട്ടാന്‍ അറിയാവുന്ന കുട്ടികളെ വേണം എന്ന പത്രപരസ്യം കണ്ടാണ് അന്ന് വീട്ടുകാര്‍ ഓഡീഷന് കൊണ്ടുപോയതെന്ന് കുര്യച്ചന്‍ ചാക്കോ ഒരു അഭിമുഖത്തില്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

Manu Uncle

Manu Uncle

കുര്യച്ചന്‍ ചാക്കോയുടെയും മമ്മൂട്ടിയുടേയും ചിത്രങ്ങള്‍ താരതമ്യപ്പെടുത്തുന്ന പോസ്റ്റിന് താഴെ ബോഡി ഷെമിങ് ഒഴിവാക്കികൂടെ എന്നും എന്തിനാണ് ഇത്തരത്തിലൊരു താരതമ്യമെന്നുമൊക്കെയുള്ള കമന്‍്റുകള്‍ നിറയുകയാണ്. മമ്മൂട്ടി മേക്കപ്പിലാണ് പിടിച്ച്‌ നില്‍ക്കുന്നതെന്നും മഴ നനഞ്ഞാലോ കഴുകിയാലോ പോകുന്നതാണ് ആ സൗന്ദര്യം എന്നുമൊക്കെയുള്ള വിമര്‍ശനവും ഉയരുന്നുണ്ട്.

Continue Reading

Entertainment

പ്രൊമോഷണല്‍ ഓഫർ, ഇന്നും നാളെയും സൗജന്യമൊരുക്കി നെറ്റ്ഫ്‌ളിക്‌സ്

Published

on

By

Netfilex.new

ഇന്ത്യക്കാര്‍ക്കായി സ്ട്രീമിങ് സേവനത്തിന്റെ ഭാഗമായി നെറ്റ് ഫ്‌ളിക്‌സ് സൗജന്യ സേവനം നല്‍കുന്നു. ഡിസംബര്‍ അഞ്ച്, ആറ് തീയ്യതികളിലാണ്‌ സൗജന്യ സേവനം ഒരുക്കിയിരിക്കുന്നത്. വരിക്കാര്‍ അല്ലാത്തവര്‍ക്കും രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്‌ളിക്‌സ് ഉള്ളടക്കങ്ങള്‍ ആസ്വദിക്കാം.

Net

Net

സ്ട്രീം ഫെസ്റ്റ് എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സ് പരീക്ഷണാടിസ്ഥാനത്തില്‍ മുന്നോട്ടുവെക്കുന്ന പ്രൊമോഷണല്‍ ഓഫറാണിത്. വിജയകരമെന്ന് തോന്നിയാല്‍ മറ്റ് രാജ്യങ്ങളിലും സ്ട്രീംഫെസ്റ്റ് നടത്തിയേക്കും. നെറ്റ്ഫ്‌ളിക്‌സിന്റെ വരിക്കാര്‍ അല്ലാത്തവര്‍ക്ക് മാത്രമായാണ് സ്ട്രീം ഫെസ്റ്റ് നടത്തുന്നത്. അതായത് പുതിയ അക്കൗണ്ട് തുടങ്ങുന്നവര്‍ക്കായാണ് ഈ ഓഫര്‍ ലഭിക്കുക.

Netfilex

Netfilex

ഇതിനായി നെറ്റ്ഫ്‌ളിക്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ Netflix.com/StreamFest വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം പേരും ഫോണ്‍ നമ്ബറും ഇ മെയില്‍ ഐഡിയും പാസ്വേഡും നല്‍കി നെറ്റ്ഫ്‌ളിക്‌സില്‍ അക്കൗണ്ട് തുറക്കുക. തുടര്‍ന്ന് സേവങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നതാണ്.

Continue Reading

Entertainment

അനിയത്തി ശ്രീക്കുട്ടിയുടെ വിവാഹചടങ്ങുകൾ ഗംഭീരമായി ആഘോഷിച്ച് നടി അനുശ്രീ

Published

on

By

Anusree.sis

മലയാള സിനിമ ലോകത്തെ തിളങ്ങുന്ന താരമാണ് അനുശ്രീ. അനുവിന്റെ സഹോദരിയുടെ വിവാഹം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ആദ്യമായി ഒരു ഹൽദി ആഘോഷത്തിൽ പങ്കെടുക്കുന്നതിന്റെ എക്സൈറ്റ്മെന്റിൽ ആയിരുന്നു താൻ എന്ന കുറിപ്പിലൂടെയാണ് അനുജത്തി ശ്രീക്കുട്ടിയുടെ വിവാഹക്കാര്യം അനുശ്രീ പങ്കിട്ടത്. ഒപ്പം നിരവധി ചിത്രങ്ങളും താരം പങ്ക് വച്ചിരുന്നു. അനുശ്രീയുടെ ബന്ധുവാണ് ശ്രീക്കുട്ടി.ചടങ്ങിൽ  മുണ്ടും ഷർട്ടും ധരിച്ച് കൂളിംഗ് ഗ്ലാസും വെച്ച് വേറിട്ട ലുക്കിലുള്ള അനുശ്രീ എത്തിയത്.

Anusree-celebrates-little-sister-Sreekuttys-wedding

Anusree-celebrates-little-sister-Sreekuttys-wedding

Anusree-celebrates-little-sister-Sreekuttys-wedding1

Anusree-celebrates-little-sister-Sreekuttys-wedding1

Anusree-celebrates-little-sister-Sreekuttys-wedding2

Anusree-celebrates-little-sister-Sreekuttys-wedding2

തിരക്കേറിയ ജീവിതത്തിനിടയിലും തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ലോക്ക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ടുകൾ നടത്തിയ നടിമാരിൽ ഒരാൾ തീർച്ചയായും അനുശ്രീ ആയിരിക്കും. വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി സ്റ്റൈലൻ ഫോട്ടോഷൂട്ടുകളുമായി തിരക്കിലായിരുന്നു താരം.  അനുശ്രീയുടെ മേക് ഓവര്‍ വാര്‍ത്തകളിലും ഇടംനേടിയിരുന്നു.

Continue Reading

MOST POPULAR

RECENT POST

Most Popular