Connect with us

Entertainment

ഒരു ഞരമ്പ് രോഗിയുടെ വൈകൃത മനോനിലയിൽ മോർഫിങ് ലൂടെ ഞാൻ അപമാനിക്കപ്പെട്ടപ്പോൾ എന്റെ കൂടെനിന്ന വ്യക്തി!

Published

on

Sincy anil fb post

പഴയ കുറച്ചു മെയിലുകൾ തിരയുകയിരുന്നു… നിധി പോലെ സൂക്ഷിക്കേണ്ട ചില എഴുത്തുകൾ..ചില ചേർത്തു പിടിക്കലുകൾ. ..പഴയ എന്നിൽ നിന്നും ഇന്നത്തെ എന്നിലേക്ക് ഞാൻ എത്തിയതിൽ ഒരു സ്ത്രീയുടെ നിശബ്ദ സാമീപ്യം ഉണ്ടായിരുന്നു…. അതെ..അത് #Manjuwarrier തന്നെ… ഒരിക്കൽ ഒരു റെസ്റ്റോറന്റിൽ വച്ചു തികച്ചും അവിചാരിതമായി ആണ് ഞാൻ അവരെ പരിചയപെടുന്നത്…അന്ന് ഞാൻ ഉണ്ടാക്കിയ ചോക്ലേറ്റ് സമ്മാനിച്ചപ്പോൾ അതിന്റെ ബോക്സിന്റെ പുറകിൽ ഉണ്ടയിരുന്ന മെയിൽ ഐഡി എടുത്തു എന്റെ ചോക്ലേറ്റ് നെ കുറിച്ചും തമ്മിൽ പങ്കിട്ട നിമിഷങ്ങളെ കുറിച്ചും സന്തോഷത്തോടെ അവർ എനിക്ക് ഒരു മെയിൽ അയച്ചു….തികച്ചും അപ്രതീക്ഷിതമായ ഒരു സന്ദേശം… ഞെട്ടിത്തരിച്ചു പോയി ഞാൻ അപ്പോൾ….അന്നായിരുന്നു ഊഷ്മളമായ ആ സുഹൃത്ത് ബന്ധത്തിന്റെ തുടക്കം…ഞാൻ എന്നും അഭിമാനിക്കുന്ന സന്തോഷിക്കുന്ന സുഹൃത്ത് ബന്ധം… പിന്നീട് ഒരു സ്ത്രീയും ജീവിതത്തിൽ സംഭവിക്കാൻ ആഗ്രഹിക്കാത്ത ഒരു സംഭവം എന്റെ ജീവിതത്തിൽ ഉണ്ടായപ്പോൾ….. ഒരു ഞരമ്പ് രോഗിയുടെ വൈകൃത മനോനിലയിൽ മോർഫിങ് ലൂടെ ഞാൻ അപമാനിക്കപ്പെട്ടപ്പോൾ…. കൂടെ നിൽക്കേണ്ടവർ പോലും കൈയൊഴിഞ്ഞപ്പോൾ….. നിയമസഹായം വേണ്ട വിധത്തിൽ കിട്ടാതെ വന്നപ്പോൾ…കൂടെപ്പിറപ്പിനെ പോലെ… കൂടെ നിന്ന അവരെ സ്നേഹിക്കുക അല്ലെങ്കിൽ ആരാധിക്കുക അല്ലാതെ എന്താണ് ചെയ്യുക…? തല ഉയർത്തി നിന്ന് നെറികേടുകൾക്ക് എതിരെ യുദ്ധം ചെയ്യാൻ അവര് തന്ന ഊർജം ചെറുതൊന്നുമല്ല…നുണകഥകൾ ചേർത്ത് വച്ചൊരു ചില്ലു കൊട്ടാരത്തിൽ അടച്ചിട്ടും മൗനം കൊണ്ട് അതിനെ ഭേധിച്ച് … ആരെയും ഒന്നിനെയും വേദനിപ്പിക്കാതെ… പഴിക്കാതെ…

തന്റെ കഴിവുകൾ കൊണ്ട് മാത്രം വിജയങ്ങളുടെ പടി ചവിട്ടി കയറി വരുന്ന ഒരു പെണ്ണിന്റെ വാക്കുകൾക്കു കത്തിയേക്കാൾ മൂർച്ചയാണ്..മറ്റാരുടെ വാക്കുകൾക്കാണ് ഇത്രയും ശക്തി പകർന്നു തരാൻ കഴിയുന്നത്?.. പ്രളയകാലത്താണ് ഞങ്ങൾ ഒരുമിച്ചു അധിക സമയം ഉണ്ടായിരുന്നത്… Manju warrier foundation പ്രളയബാധിതരെ സഹായിക്കാൻ ആയിട്ട് ഒരു കളക്ഷൻ സെന്റർ തുറക്കുകയും അതിന്റെ ഉത്തരവാദിത്തങ്ങൾ പലതും എന്നെ വിശ്വസിച്ചു ഏല്പിക്കുകയും ചെയ്തപ്പോൾ എന്തെന്നില്ലാത്തസന്തോഷമായിരുന്നു…അത്രയുമൊന്നും ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല… ഓരോ നൃത്തപരിപാടി കാണാൻ കൊണ്ടു പോകുമ്പോഴും കണ്ണെടുക്കാതെ സ്റ്റേജ് ലേക്ക് അഭിമാനത്തോടെ നോക്കിയിരിക്കും.. സിനിമയിലെ കലാകാരിയെക്കാൾ പതിന്മടങ്ങു കലാകാരി ആണ് അവർ നൃത്തവേദികളിൽ എന്ന് തോന്നിയിട്ടുണ്ട്…തോന്നൽ അല്ല അനുഭവിച്ചറിഞ്ഞിട്ടുള്ള യാഥാർഥ്യമാണത്…. കൂടെ ചേർത്ത് നിർത്തിയപ്പോൾ എത്ര മഹത്തായ കാര്യങ്ങൾക്ക് എന്റെ കണ്ണുകൾ സാക്ഷി ആയി… എത്ര കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം… എത്ര രോഗികൾക്ക് ചികിത്സസഹായം…എത്ര പേർക്ക് വീട്…എണ്ണാൻ കഴിയുന്നതിനു അപ്പുറം… വിവരിക്കാൻ പറ്റാത്തതിന് അപ്പുറമാണ്… അവരുടെ വ്യക്തിത്വം.. അവരുടെ സത്യസന്ധത.. അവരുടെ നിഷ്കളങ്കത….അതിലുപരി അവരുടെ ആത്മവിശ്വാസം..വീണ്ടും വീണ്ടും ഇതൊക്കെ പറയാൻ തോന്നുകയാണ്… പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാകുന്നില്ല…ഈ വാക്കുകൾ അല്ലാതെ എന്താണ്‌ ഞാൻ ഈ സ്നേഹത്തിനു പകരം തരിക? ഈ ജീവിതയാത്രയിൽ കൂടെ കൂട്ടിയതിന് …. വിശ്വസിച്ചതിന്…. സ്നേഹിച്ചതിന്….. ആലിംഗങ്ങനങ്ങൾക്ക്…സ്നേഹചുംബനങ്ങൾക്ക്…യാത്ര പറച്ചിലുകൾക്ക്…തമാശകൾക്ക്…പിണക്കങ്ങൾക്ക്…ആശ്വസിപ്പിക്കലുകൾക്ക്…തമ്മിൽ പങ്കുവച്ച നല്ല നിമിഷങ്ങൾക്കു….എല്ലാം തിരികെ തരാൻ പറഞ്ഞു പഴകിയൊരു വാക്ക് മാത്രമേ ഉള്ളു….. നന്ദി….നന്ദി…. നന്ദി…

മഞ്ജു വാര്യരെ കുറിച്ച് സിൻസി അനിൽ എന്ന യുവതി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച വരികളാണ് ഇത്. സിൻസിയുടെ ഈ കുറുപ്പ് വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. സിൻസിയുടെ അനുഭവകഥ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ ആരാധകരും.

Entertainment

ഞാൻ വളരെയധികം പേടിച്ചാണ് ലാലേട്ടന്റെ അടുത്തേക്ക് പോയത്, പക്ഷെ ലാലേട്ടൻ ചെയ്തത് ? വെളിപ്പെടുത്തലുമായി ശ്രദ്ധ

Published

on

By

Shraddha-sreenath.Mohanlal

വളരെ  ചുരുങ്ങിയ സമയംകൊണ്ട്  മലയാളീ പ്രേക്ഷകരുടെ  മനസ്സില്‍ ഇടംപിടിച്ച താരമാണ്  ശ്രദ്ധാ ശ്രീനാഥ്. ശ്രദ്ധ ഇപ്പോള്‍ വീണ്ടും മലയാളസിനിമയിലും സജീവമാകുകയാണ്. കശ്മീരില്‍ ജനിച്ചു വളര്‍ന്ന താരം  മലയാള സിനിമ കോഹിനൂരിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അഞ്ചു കൊല്ലങ്ങള്‍ക്ക് ശേഷം ‘ആറാട്ട്’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് തിരിച്ചുവരുന്നത്. തിരിച്ചു വരവിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് ശ്രദ്ധ ഇപ്പോള്‍.

Shraddha sreenath.image

Shraddha sreenath.image

ആദ്യ സിനിമയായ കോഹിനൂരില്‍ നായികാവേഷം അല്ലായിരുന്നു. പക്ഷേ ആ കഥ എന്നെ എക്സൈറ്റ് ചെയ്യിച്ചതാണ്. അത്തരത്തില്‍ ഒന്ന് പിന്നീട് സംഭവിച്ചില്ല. അതാണ് പിന്നീട് ഞാന്‍ മലയാള സിനിമകള്‍ കമ്മിറ്റ് ചെയ്യാതിരുന്നത്. ജോലിയിലേക്കു മടങ്ങുന്നതിന്റെ സന്തോഷം തീര്‍ച്ചയായുമുണ്ട്. ക്യാമറയും ആക്‌ഷനും കട്ടുമൊക്കെ കേട്ടപ്പോള്‍ വല്ലാത്തൊരു പുതുമ.

Mohanlal

Mohanlal

എന്റെ കഥാപാത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് ഒരു ദിവസം മുൻപ് ഞാന്‍ സെറ്റില്‍ പോയിരുന്നു. അപ്പോള്‍ മോഹന്‍ലാല്‍ സര്‍ ഷോട്ടിന് തയ്യാറായി നില്‍ക്കുകയായിരുന്നു. ഹായ് സര്‍ എന്നു പറഞ്ഞ് ഞാന്‍ അഭിവാദ്യം ചെയ്തു. അദ്ദേഹം തിരിച്ചും. ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം എന്നു പറഞ്ഞാണ് അദ്ദേഹം സ്വീകരിച്ചത്. എങ്ങനെയാണ് ഒരാള്‍ക്ക് ഇതിലും മനോഹരമായി സ്വാഗതം പറയാനാകുക.

Shraddha sreenath

Shraddha sreenath

സത്യത്തില്‍ ഞാന്‍ കുറച്ച്‌ പേടിച്ചാണ് സെറ്റില്‍ പോകുന്നത്. എന്റെ ഡയലോഗുകള്‍ ഒക്കെ നേരത്തെ പഠിച്ച്‌ നന്നായി ഹോം വര്‍‌ക്ക് ഒക്കെ നടത്തിയ ശേഷമാണ് എന്നും ചെല്ലാറ്. പക്ഷേ ലാല്‍ സാറും ഉണ്ണിക്കൃഷ്ണകന്‍ സാറും വളരെ സോഫ്റ്റായാണ് പെരുമാറുന്നത് ശ്രദ്ധ പറയുന്നു. തുടര്‍ന്നും മലയാള സിനിമകളില്‍ അഭിനയിക്കാന്‍ താല്പര്യം ഉണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Continue Reading

Entertainment

30 വര്‍ഷംമായിട്ടും ഒരു മാറ്റവും ഇല്ലാതെ മമ്മൂക്ക, ‘മനു അങ്കിള്‍’ താരത്തോട് താരതമ്യം ചെയ്ത് ആരാധകര്‍

Published

on

By

Manu-Uncle.image

ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മനു അങ്കിൾ. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്.ഈ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച കുട്ടിയുടെ ഇപ്പോഴത്തെ ലുക്കും മമ്മൂട്ടിയുടെ ഇപ്പോഴത്തെ ലുക്കും ചേര്‍ത്തുവെച്ചുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. കുര്യച്ചന്‍ ചാക്കോയുടെ ചിത്രത്തിനൊപ്പമാണ് ഈ ചര്‍ച്ചകള്‍.

Manu

Manu

വര്‍ഷങ്ങള്‍ക്ക് ശേഷവും മമ്മൂട്ടി ലുക്കില്‍ യുവത്വം കാത്തു സൂക്ഷിക്കുന്നതും അതേസമയം മമ്മൂട്ടിയ്ക്കൊപ്പം ബാലതാരമായി അഭിനയിച്ച നടന്മാര്‍ ഇപ്പോള്‍ പ്രായം കൂടുതല്‍ തോന്നുവെന്നുമാണ് ചര്‍ച്ചകളില്‍ ഉയരുന്ന പ്രധാന കാര്യം. ഇതിനു പിന്നാലേ മമ്മൂട്ടിയുടെ സൗന്ദര്യത്തെ പുകഴ്ത്തുന്ന കാര്‍ഡുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ ശരിയല്ലെന്ന അഭിപ്രായവുമായി ഒരുകൂട്ടര്‍ രംഗത്തുണ്ട്. ഒരാളെ തരംതാഴ്ത്തി കൊണ്ടല്ല മറ്റൊരാളെ പുകഴ്ത്തേണ്ടതെന്നാണ് ഇവര്‍ പറയുന്നത്. കുര്യച്ചന്‍ ചാക്കോ എട്ടാം ക്ലാസില്‍ പഠിക്കുമ്ബോഴായിരുന്നു മനു അങ്കിള്‍ എന്ന സിനിമയില്‍ അഭിനയിച്ചത്. സൈക്കിള്‍ ചവിട്ടാന്‍ അറിയാവുന്ന കുട്ടികളെ വേണം എന്ന പത്രപരസ്യം കണ്ടാണ് അന്ന് വീട്ടുകാര്‍ ഓഡീഷന് കൊണ്ടുപോയതെന്ന് കുര്യച്ചന്‍ ചാക്കോ ഒരു അഭിമുഖത്തില്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

Manu Uncle

Manu Uncle

കുര്യച്ചന്‍ ചാക്കോയുടെയും മമ്മൂട്ടിയുടേയും ചിത്രങ്ങള്‍ താരതമ്യപ്പെടുത്തുന്ന പോസ്റ്റിന് താഴെ ബോഡി ഷെമിങ് ഒഴിവാക്കികൂടെ എന്നും എന്തിനാണ് ഇത്തരത്തിലൊരു താരതമ്യമെന്നുമൊക്കെയുള്ള കമന്‍്റുകള്‍ നിറയുകയാണ്. മമ്മൂട്ടി മേക്കപ്പിലാണ് പിടിച്ച്‌ നില്‍ക്കുന്നതെന്നും മഴ നനഞ്ഞാലോ കഴുകിയാലോ പോകുന്നതാണ് ആ സൗന്ദര്യം എന്നുമൊക്കെയുള്ള വിമര്‍ശനവും ഉയരുന്നുണ്ട്.

Continue Reading

Entertainment

പ്രൊമോഷണല്‍ ഓഫർ, ഇന്നും നാളെയും സൗജന്യമൊരുക്കി നെറ്റ്ഫ്‌ളിക്‌സ്

Published

on

By

Netfilex.new

ഇന്ത്യക്കാര്‍ക്കായി സ്ട്രീമിങ് സേവനത്തിന്റെ ഭാഗമായി നെറ്റ് ഫ്‌ളിക്‌സ് സൗജന്യ സേവനം നല്‍കുന്നു. ഡിസംബര്‍ അഞ്ച്, ആറ് തീയ്യതികളിലാണ്‌ സൗജന്യ സേവനം ഒരുക്കിയിരിക്കുന്നത്. വരിക്കാര്‍ അല്ലാത്തവര്‍ക്കും രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്‌ളിക്‌സ് ഉള്ളടക്കങ്ങള്‍ ആസ്വദിക്കാം.

Net

Net

സ്ട്രീം ഫെസ്റ്റ് എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സ് പരീക്ഷണാടിസ്ഥാനത്തില്‍ മുന്നോട്ടുവെക്കുന്ന പ്രൊമോഷണല്‍ ഓഫറാണിത്. വിജയകരമെന്ന് തോന്നിയാല്‍ മറ്റ് രാജ്യങ്ങളിലും സ്ട്രീംഫെസ്റ്റ് നടത്തിയേക്കും. നെറ്റ്ഫ്‌ളിക്‌സിന്റെ വരിക്കാര്‍ അല്ലാത്തവര്‍ക്ക് മാത്രമായാണ് സ്ട്രീം ഫെസ്റ്റ് നടത്തുന്നത്. അതായത് പുതിയ അക്കൗണ്ട് തുടങ്ങുന്നവര്‍ക്കായാണ് ഈ ഓഫര്‍ ലഭിക്കുക.

Netfilex

Netfilex

ഇതിനായി നെറ്റ്ഫ്‌ളിക്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ Netflix.com/StreamFest വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം പേരും ഫോണ്‍ നമ്ബറും ഇ മെയില്‍ ഐഡിയും പാസ്വേഡും നല്‍കി നെറ്റ്ഫ്‌ളിക്‌സില്‍ അക്കൗണ്ട് തുറക്കുക. തുടര്‍ന്ന് സേവങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നതാണ്.

Continue Reading

MOST POPULAR

RECENT POST

Most Popular