Connect with us

Entertainment

അഭിനയം അവസാനിപ്പിക്കൂ, എന്നിട്ട് കുടുംബം നോക്കി വീട്ടിൽ ഇരിക്ക്,കമന്റിന് മറുപടിയുമായി അശ്വതി

Published

on

Aswathy-Sreekanth,,.j

അശ്വതി ശ്രീകാന്ത് അവതാരകരുടെ കൂട്ടത്തില്‍  ആരാധക ശ്രദ്ധ നേടിയ വ്യക്തിയാണ്.ശ്രീത്വമുള്ള മുഖവുമായി മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ താരമാണ് അശ്വതി ശ്രീകാന്ത്.അവതാരകർക്കിടയിൽ പൊതുവെ കാണുന്ന പതിവ് ബഹളങ്ങളിൽ നിന്നും വ്യത്യസ്തമായി നമ്മെ ചിരിച്ചും ചിന്തിപ്പിച്ചും ഒപ്പം ചേർന്ന പെൺകുട്ടി.എഴുത്തുകാരിയും റേഡിയോ ജോക്കിയുമായി അശ്വതി തിളങ്ങുകയാണ്. എത്ര തിരക്കുകള്‍ക്കിടയിലാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ അശ്വതി സജീവമാണ്. ഷെയർ ചെയ്യുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരംകൊണ്ട് വൈറലാകാറുണ്ട്. മോശം കമന്റുകൾക്ക് ചുട്ടമറുപടി കൊടുക്കാനും മടിക്കാറില്ല. കഴിഞ്ഞ ദിവസം ജീവിതത്തിലെ ഓരോ അവസ്ഥകളെക്കുറിച്ച് പങ്കുവെച്ച പോസ്റ്റിനുതാഴെ വന്ന കമന്റുകൾക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

Aswathy....

Aswathy….

അഭിനയം വേണ്ടെന്ന് വച്ചൂടെ, കുടുംബം നോക്കി ഇരുന്നാൽ കുഴപ്പം ഇല്ലല്ലോ എന്നാണ് കമന്റ്, ഹായ് നല്ല അഡ്വൈസ്. ജോലിക്ക് പോകാത്ത പെണ്ണുങ്ങൾക്ക് വീട്ടിൽ പണിയില്ലല്ലോ. ടെൻഷനും ഇല്ല. അവരുടെ അമ്മയ്ക്കും ഭർത്താവിനും പിള്ളേർക്കും അസുഖം വരില്ല, ഹോസ്പിറ്റലിൽ പോകണ്ട, നേരത്തെ എഴുനേൽക്കണ്ട, മക്കളെ നോക്കണ്ട, പ്രാരാബ്ദം അറിയണ്ട, വീട്ടു ചിലവ് അറിയണ്ട…ന്താല്ലേ, എന്നായിരുന്നു അശ്വതിയുടെ പ്രതികരണം.അമ്മയ്ക്കൊരു ഹോസ്പിറ്റൽ എമർജൻസി വന്നതു കൊണ്ട് പെട്ടെന്ന് മോളേം കൂട്ടി കാക്കനാട് നിന്ന് പാലായ്ക്ക് പോകേണ്ടി വന്നു. രണ്ടുമൂന്ന് ദിവസം ഹോസ്പിറ്റലിൽ കയറി ഇറങ്ങി അമ്മയെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ടാക്കി ഇന്നലെ വൈകുന്നേരം തിരിച്ച് ഫ്ലാറ്റിൽ എത്തി.

കൊച്ചിന്റെ സ്കൂളിലെ ഫാൻസി ഡ്രസ്സ് കോമ്പറ്റിഷനു വീഡിയോ സബ്മിറ്റ് ചെയ്യാനുള്ള ലാസ്റ്റ് ഡേറ്റാണ്. പിന്നെ അവളെ ഒരുക്കലും വീഡിയോ എടുക്കലും ഒക്കെയായിട്ട് ഒരു യുദ്ധം കഴിഞ്ഞപ്പോഴേക്കും, മൈഗ്രൈൻ ഇതാ വരുന്നെന്ന് സിഗ്നൽ കിട്ടി. ദുബൈക്കാരനെ വീഡിയോ കോളിൽ ഒന്ന് കണ്ടെന്ന് വരുത്തി നാളെ ഷൂട്ട് ഉള്ളത് കൊണ്ട് നേരത്തെ കിടന്നേക്കാം എന്ന് വിചാരിക്കുമ്പോൾ, എവിടെയോ ഉടക്കി കാതു മുറിഞ്ഞ് ചോരേം ഒളിപ്പിച്ച് വരുന്നു മകൾ. പിന്നെ അപ്പുറത്തെ ഫ്ലാറ്റിൽ പോയി മരുന്നെടുത്ത്, മരുന്ന് വച്ച് അവളെ സമാധാനിപ്പിച്ച് ഉറക്കിയപ്പോൾ പന്ത്രണ്ടു മണി.

Aswathy Sreekanth

Aswathy Sreekanth

ആറു മണിയ്ക് അടിച്ച അലാം തല്ലിപ്പൊട്ടിക്കാതെ ഒരുവിധം നിർത്തി എഴുന്നേറ്റ് റെഡി ആകാൻ തുടങ്ങുമ്പോൾ വീട്ടിൽ സഹായത്തിന് ഉള്ള ചേച്ചിയ്ക്ക് തലചുറ്റൽ. പിന്നെ നേരെ ചേച്ചിയേം പാതി ഉറക്കത്തിൽ നിന്ന് കൊച്ചിനേം എടുത്ത് താഴെ പാർക്കിങ്ങിൽ എത്തുമ്പോൾ വണ്ടിയുടെ കീ കാണുന്നില്ല തിരിച്ച് പോയി കീ തപ്പി എടുത്ത് അവരേം കൂട്ടി ലാബിൽ പോയി ചേച്ചിടെ ബിപി നോക്കി, കഴിഞ്ഞ ദിവസം ഡോക്ടർ ചെയ്യാൻ പറഞ്ഞ ടെസ്റ്റിന് ബ്ലഡ് കൊടുത്ത് തിരിച്ച് വീട്ടിൽ ആക്കി. കൊച്ചിനെ നോക്കാൻ ഏൽപ്പിക്കുന്ന ചേച്ചിയെ ഒന്ന് നോക്കിക്കോളാൻ ഇന്ന് കൊച്ചിനെ പറഞ്ഞേൽപ്പിച്ചാണ് ഷൂട്ടിന് പോന്നത്. നെറ്റ് വർക്ക് എറർ കൊണ്ട് ഓൺലൈൻ ക്ലാസ്സിൽ കയറാൻ പറ്റുന്നില്ല എന്ന അടുത്ത വിളി വീട്ടിൽ നിന്ന് വന്നിട്ടുണ്ട്.

Aswathy Sreekanth,,

Aswathy Sreekanth,,

അപ്പൊ ചുരുക്കി പറഞ്ഞാൽ വർഷങ്ങളായി ഇതൊക്കെയാണ് ജീവിതം. നീളെയും കുറയുകയും നമ്മളെയിട്ട് ഓടിച്ച് സ്ക്രിപ്റ്റിൽ ഇല്ലാത്തത് മുഴുവൻ ചെയ്യിച്ച് വെറുതെ പെട്ടിയിൽ വയ്ക്കാൻ പിടിക്കണ നല്ല കളറ് പടം. മേക്കപ്പ് ഇട്ട സ്ഥിതിയ്ക്ക് ഇനി അഭിനയിച്ചേക്കാം ! പിന്നെ ഒറ്റയ്ക്കല്ല, ചുറ്റുമുള്ളവരൊക്കെ ഇതിലും വല്യ ഓട്ടത്തിലാണെന്ന് ഓർക്കുമ്പോൾ ചെറിയൊരു ആശ്വാസം (ഇത്രേം പറയാൻ കാര്യം കഴിഞ്ഞ മൂന്നാലു ദിവസമായി പല വിളികൾക്കും മെസ്സേജുകൾക്കും റെസ്പോണ്ട് ചെയ്യാൻ പറ്റിയിട്ടില്ല. തിരിച്ച് വിളിക്കാം എന്ന് പറഞ്ഞത് ആരോടൊക്കെയാണെന്ന് പോലും ഓർമ്മയില്ല. മനഃപൂർവ്വമല്ല…!! അവിടുത്തെ പോലെ തന്നെയാണ് ഇവിടെയും. അതുകൊണ്ടാണ്..

Entertainment

ഞാൻ വളരെയധികം പേടിച്ചാണ് ലാലേട്ടന്റെ അടുത്തേക്ക് പോയത്, പക്ഷെ ലാലേട്ടൻ ചെയ്തത് ? വെളിപ്പെടുത്തലുമായി ശ്രദ്ധ

Published

on

By

Shraddha-sreenath.Mohanlal

വളരെ  ചുരുങ്ങിയ സമയംകൊണ്ട്  മലയാളീ പ്രേക്ഷകരുടെ  മനസ്സില്‍ ഇടംപിടിച്ച താരമാണ്  ശ്രദ്ധാ ശ്രീനാഥ്. ശ്രദ്ധ ഇപ്പോള്‍ വീണ്ടും മലയാളസിനിമയിലും സജീവമാകുകയാണ്. കശ്മീരില്‍ ജനിച്ചു വളര്‍ന്ന താരം  മലയാള സിനിമ കോഹിനൂരിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അഞ്ചു കൊല്ലങ്ങള്‍ക്ക് ശേഷം ‘ആറാട്ട്’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് തിരിച്ചുവരുന്നത്. തിരിച്ചു വരവിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് ശ്രദ്ധ ഇപ്പോള്‍.

Shraddha sreenath.image

Shraddha sreenath.image

ആദ്യ സിനിമയായ കോഹിനൂരില്‍ നായികാവേഷം അല്ലായിരുന്നു. പക്ഷേ ആ കഥ എന്നെ എക്സൈറ്റ് ചെയ്യിച്ചതാണ്. അത്തരത്തില്‍ ഒന്ന് പിന്നീട് സംഭവിച്ചില്ല. അതാണ് പിന്നീട് ഞാന്‍ മലയാള സിനിമകള്‍ കമ്മിറ്റ് ചെയ്യാതിരുന്നത്. ജോലിയിലേക്കു മടങ്ങുന്നതിന്റെ സന്തോഷം തീര്‍ച്ചയായുമുണ്ട്. ക്യാമറയും ആക്‌ഷനും കട്ടുമൊക്കെ കേട്ടപ്പോള്‍ വല്ലാത്തൊരു പുതുമ.

Mohanlal

Mohanlal

എന്റെ കഥാപാത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് ഒരു ദിവസം മുൻപ് ഞാന്‍ സെറ്റില്‍ പോയിരുന്നു. അപ്പോള്‍ മോഹന്‍ലാല്‍ സര്‍ ഷോട്ടിന് തയ്യാറായി നില്‍ക്കുകയായിരുന്നു. ഹായ് സര്‍ എന്നു പറഞ്ഞ് ഞാന്‍ അഭിവാദ്യം ചെയ്തു. അദ്ദേഹം തിരിച്ചും. ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം എന്നു പറഞ്ഞാണ് അദ്ദേഹം സ്വീകരിച്ചത്. എങ്ങനെയാണ് ഒരാള്‍ക്ക് ഇതിലും മനോഹരമായി സ്വാഗതം പറയാനാകുക.

Shraddha sreenath

Shraddha sreenath

സത്യത്തില്‍ ഞാന്‍ കുറച്ച്‌ പേടിച്ചാണ് സെറ്റില്‍ പോകുന്നത്. എന്റെ ഡയലോഗുകള്‍ ഒക്കെ നേരത്തെ പഠിച്ച്‌ നന്നായി ഹോം വര്‍‌ക്ക് ഒക്കെ നടത്തിയ ശേഷമാണ് എന്നും ചെല്ലാറ്. പക്ഷേ ലാല്‍ സാറും ഉണ്ണിക്കൃഷ്ണകന്‍ സാറും വളരെ സോഫ്റ്റായാണ് പെരുമാറുന്നത് ശ്രദ്ധ പറയുന്നു. തുടര്‍ന്നും മലയാള സിനിമകളില്‍ അഭിനയിക്കാന്‍ താല്പര്യം ഉണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Continue Reading

Entertainment

30 വര്‍ഷംമായിട്ടും ഒരു മാറ്റവും ഇല്ലാതെ മമ്മൂക്ക, ‘മനു അങ്കിള്‍’ താരത്തോട് താരതമ്യം ചെയ്ത് ആരാധകര്‍

Published

on

By

Manu-Uncle.image

ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മനു അങ്കിൾ. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്.ഈ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച കുട്ടിയുടെ ഇപ്പോഴത്തെ ലുക്കും മമ്മൂട്ടിയുടെ ഇപ്പോഴത്തെ ലുക്കും ചേര്‍ത്തുവെച്ചുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. കുര്യച്ചന്‍ ചാക്കോയുടെ ചിത്രത്തിനൊപ്പമാണ് ഈ ചര്‍ച്ചകള്‍.

Manu

Manu

വര്‍ഷങ്ങള്‍ക്ക് ശേഷവും മമ്മൂട്ടി ലുക്കില്‍ യുവത്വം കാത്തു സൂക്ഷിക്കുന്നതും അതേസമയം മമ്മൂട്ടിയ്ക്കൊപ്പം ബാലതാരമായി അഭിനയിച്ച നടന്മാര്‍ ഇപ്പോള്‍ പ്രായം കൂടുതല്‍ തോന്നുവെന്നുമാണ് ചര്‍ച്ചകളില്‍ ഉയരുന്ന പ്രധാന കാര്യം. ഇതിനു പിന്നാലേ മമ്മൂട്ടിയുടെ സൗന്ദര്യത്തെ പുകഴ്ത്തുന്ന കാര്‍ഡുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ ശരിയല്ലെന്ന അഭിപ്രായവുമായി ഒരുകൂട്ടര്‍ രംഗത്തുണ്ട്. ഒരാളെ തരംതാഴ്ത്തി കൊണ്ടല്ല മറ്റൊരാളെ പുകഴ്ത്തേണ്ടതെന്നാണ് ഇവര്‍ പറയുന്നത്. കുര്യച്ചന്‍ ചാക്കോ എട്ടാം ക്ലാസില്‍ പഠിക്കുമ്ബോഴായിരുന്നു മനു അങ്കിള്‍ എന്ന സിനിമയില്‍ അഭിനയിച്ചത്. സൈക്കിള്‍ ചവിട്ടാന്‍ അറിയാവുന്ന കുട്ടികളെ വേണം എന്ന പത്രപരസ്യം കണ്ടാണ് അന്ന് വീട്ടുകാര്‍ ഓഡീഷന് കൊണ്ടുപോയതെന്ന് കുര്യച്ചന്‍ ചാക്കോ ഒരു അഭിമുഖത്തില്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

Manu Uncle

Manu Uncle

കുര്യച്ചന്‍ ചാക്കോയുടെയും മമ്മൂട്ടിയുടേയും ചിത്രങ്ങള്‍ താരതമ്യപ്പെടുത്തുന്ന പോസ്റ്റിന് താഴെ ബോഡി ഷെമിങ് ഒഴിവാക്കികൂടെ എന്നും എന്തിനാണ് ഇത്തരത്തിലൊരു താരതമ്യമെന്നുമൊക്കെയുള്ള കമന്‍്റുകള്‍ നിറയുകയാണ്. മമ്മൂട്ടി മേക്കപ്പിലാണ് പിടിച്ച്‌ നില്‍ക്കുന്നതെന്നും മഴ നനഞ്ഞാലോ കഴുകിയാലോ പോകുന്നതാണ് ആ സൗന്ദര്യം എന്നുമൊക്കെയുള്ള വിമര്‍ശനവും ഉയരുന്നുണ്ട്.

Continue Reading

Entertainment

പ്രൊമോഷണല്‍ ഓഫർ, ഇന്നും നാളെയും സൗജന്യമൊരുക്കി നെറ്റ്ഫ്‌ളിക്‌സ്

Published

on

By

Netfilex.new

ഇന്ത്യക്കാര്‍ക്കായി സ്ട്രീമിങ് സേവനത്തിന്റെ ഭാഗമായി നെറ്റ് ഫ്‌ളിക്‌സ് സൗജന്യ സേവനം നല്‍കുന്നു. ഡിസംബര്‍ അഞ്ച്, ആറ് തീയ്യതികളിലാണ്‌ സൗജന്യ സേവനം ഒരുക്കിയിരിക്കുന്നത്. വരിക്കാര്‍ അല്ലാത്തവര്‍ക്കും രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്‌ളിക്‌സ് ഉള്ളടക്കങ്ങള്‍ ആസ്വദിക്കാം.

Net

Net

സ്ട്രീം ഫെസ്റ്റ് എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സ് പരീക്ഷണാടിസ്ഥാനത്തില്‍ മുന്നോട്ടുവെക്കുന്ന പ്രൊമോഷണല്‍ ഓഫറാണിത്. വിജയകരമെന്ന് തോന്നിയാല്‍ മറ്റ് രാജ്യങ്ങളിലും സ്ട്രീംഫെസ്റ്റ് നടത്തിയേക്കും. നെറ്റ്ഫ്‌ളിക്‌സിന്റെ വരിക്കാര്‍ അല്ലാത്തവര്‍ക്ക് മാത്രമായാണ് സ്ട്രീം ഫെസ്റ്റ് നടത്തുന്നത്. അതായത് പുതിയ അക്കൗണ്ട് തുടങ്ങുന്നവര്‍ക്കായാണ് ഈ ഓഫര്‍ ലഭിക്കുക.

Netfilex

Netfilex

ഇതിനായി നെറ്റ്ഫ്‌ളിക്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ Netflix.com/StreamFest വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം പേരും ഫോണ്‍ നമ്ബറും ഇ മെയില്‍ ഐഡിയും പാസ്വേഡും നല്‍കി നെറ്റ്ഫ്‌ളിക്‌സില്‍ അക്കൗണ്ട് തുറക്കുക. തുടര്‍ന്ന് സേവങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നതാണ്.

Continue Reading

MOST POPULAR

RECENT POST

Most Popular