Connect with us

Entertainment

ലൂസിഫർ എത്തിയത് മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതികൊണ്ട്, അധികം ആരും അറിയാതെ പോയ ചിത്രത്തിന്റെ പ്രത്യേകതകൾ ഇവ!

Published

on

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. മലയാള സിനിമയുടെ തന്നെ ചരിത്രം മാറ്റിയെഴുതിയ ചിത്രം പുറത്തിറങ്ങി ഇതിനോടകം നിരവധി റെക്കോർഡുകൾ ആണ് വാരികൂട്ടിയത്. ചിത്രം പുറത്തിറങ്ങിയ ശേഷം ചിത്രത്തിലെ ബ്രില്ല്യന്‍സുകള്‍ ഏറെയാണ് ചര്‍ച്ചയായത്. സംവിധായകന്‍ പൃഥ്വിരാജിന് ഇതിന്‍റെ ക്രഡിറ്റും സോഷ്യല്‍ മീഡിയ നല്‍കി. മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ തലവര തന്നെ മാറ്റിയെഴുതിയ ചിത്രം പ്രിത്വിരാജിന്റെ കന്നി സംവിധാന സംരംഭം കൂടി ആയിരുന്നു. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾക്കെല്ലാം ആരാധകരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ചത്. മോഹൻലാൽ എന്ന നടന്റെ മുഴുവൻ അഭിനയ കഴിവും ലൂസിഫർ എത്തിക്കാൻ പൃഥ്വിരാജ് എന്ന സംവിധായകന് കഴിഞ്ഞുവെന്നുള്ളതും ചിത്രം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകരും അംഗീകരിച്ച കാര്യമാണ്. ചിത്രത്തിൽ ജയിലിൽ വെച്ചുള്ള ഒരു ഫൈറ്റ് രംഗം ആരാധകർ ആവേശത്തോടെ കയ്യടിച്ചാണ് സ്വീകരിച്ചത്. എനെർജിയോടുകൂടി ആ രംഗം ലാലേട്ടൻ ഭംഗിയാക്കുകയും ചെയ്തു. എന്നാൽ ആ രംഗം ചെയ്യുമ്പോൾ ലാലേട്ടന് കടുത്ത പണി ആയിരുന്നുവെന്നുള്ള സത്യം ഒരു ആരാധകർക്കും അറിയാത്ത ഒരു വസ്തുത കൂടിയാണ്.

ലോകമെമ്പാടും നാലായിരത്തോളം തീയേറ്ററുകളിൽ ആണ് ചിത്രം പ്രദർശനത്തിനെത്തിയത്. മലയാള സിനിമയ്ക്ക് ലഭിക്കുന്ന മികച്ച അവസരങ്ങളിൽ ഒന്നാണ് ഇത്. കേരളത്തില്‍ മാത്രം നാന്നൂറ് തിയ്യറ്ററുകളിലാണ് ലൂസിഫര്‍ എത്തിയത്. 43 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോഡും ഇതിനോടകം ലൂസിഫര്‍ സ്വന്തമാക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ എല്ലാം ചിത്രത്തിന് വമ്പൻ സ്വീകരണം തന്നെയാണ് ഒരുക്കിയിരുന്നതും.

ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ നിന്നും അഞ്ചു ദിവസം കൊണ്ടാണ് ചിത്രം 100 കോടി രൂപ നേടിയത്. അഞ്ചു ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ എത്തുന്ന ആദ്യ ചിത്രവും ലൂസിഫർ തന്നെ ആണ്. ചുരുങ്ങിയ സമയം കൊണ്ട് ചിത്രം 200 കോടി രൂപ ആണ് സ്വന്തമാക്കിയത്. ആദ്യമായി 200 കോടി ക്ലബ്ബിൽ കയറിയ മലയാള ചിത്രമെന്ന പദവിയും ഇതിനോടകം ലൂസിഫറിന് സ്വന്തമായി.

Click to comment

You must be logged in to post a comment Login

Leave a Reply

Entertainment

ദിവ്യസ്നേഹവുമായി അക്ഷയും നൂറിനും, വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേർന്ന് പാടിയ വീഡിയോ ഗാനം യുട്യൂബിൽ വിസ്‌മയം തീർക്കുന്നു!

Published

on

By

velleppam.new.

മലയാളത്തിന്റെ നവാഗതനായ സംവിധായകൻ  പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പത്തിലെ ആദ്യഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേർന്ന് പാടിയ പാട്ടിന് ഈണം ഒരുക്കിയിരിക്കുന്നത് എറിക്ക് ജോൺസനാണ്. വരികൾ രചിച്ചത് ഡിനു മോഹൻ. നല്ല നാളുകൾ തിരികെ വരും എന്ന പ്രത്യാശയുടെ കൂടെ സന്ദേശമാണ് ഗാനം നൽകുന്നത്.തൃശൂരിന്റെ പ്രാതൽ മധുരമായ വെള്ളേപ്പത്തിന്റെയും വെള്ളേപ്പങ്ങാടിയുടെയും പശ്ചാത്തലത്തിൽ കഥ പറയുന്ന വെള്ളേപ്പം, നിർമ്മിക്കുന്നത് ബറോക്ക് ഫിലിമ്സിന്റെ ബാനറിൽ ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്നാണ്. കഥയും തിരക്കഥും നവാഗതനായ ജീവൻ ലാൽ.

velleppam.new.film

velleppam.new.film

ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ, ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന റോമയും അണിനിരക്കുന്നു. ശ്രീജിത്ത് രവി, കൈലാഷ്, സോഹൻ സീനുലാൽ, വൈശാഖ് സിവി, ഫാഹിം സഫർ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിലെ മറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് മലയാളികളുടെ എക്കാലെത്തയും പ്രിയപ്പെട്ട സംഗീത സംവിധായകരിൽ ഒരാളായ എസ്.പി. വെങ്കടേഷും, പൂമരം, തൊട്ടപ്പൻ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ലീല എൽ. ഗിരീഷ്കുട്ടനുമാണ്.

velleppam.new

velleppam.new

മികച്ച കലാസംവിധായാകനുള്ള സംസ്ഥാന അവാർഡ് നേടിയ ജ്യോതിഷ് ശങ്കർ ആണ് വെള്ളേപ്പത്തിന്റെ കലാസംവിധാനം. ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂർ.ഏപ്രിൽ പകുതിയോടെ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷരിലേക്ക് എത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തിലെ മറ്റ് ഗാനങ്ങളും ടീസർ, ട്രെയ്‌ലർ എന്നിവയും പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Continue Reading

Entertainment

യൂട്യൂബിൽ അത്ഭുതപ്പെടുത്തുന്ന ഹിപ്ഹോപ് തരംഗവുമായി തകതിത്തെയ്

Published

on

By

123-music

മിക്ക ഗാനങ്ങളും മലയാളികൾ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചിട്ടുള്ളത് ഈയടുത്ത കാലത്തായി ഹിപ്ഹോപ് ജോണറിലുള്ള ഒരുപാട് പാട്ടുകൾ മലയാള സംഗീതശ്രേണിയിലേക്ക് വരുന്നുണ്ട്. ആ നിരയിൽ എത്തിയ ഏറ്റവും പുതിയ വീഡിയോ ഗാനമാണ് തകതിത്തെയ്. എറണാകുളം സ്വദേശിയായ AK # എന്ന ആകാശ് വിശ്വനാഥിനെയാണ് ‘തകതിത്തെയ്’ എന്നയീ ഇപി ആൽബത്തിൽ ഫീച്ചർ ചെയ്തിട്ടുള്ളത്. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ പ്രതിപാദിക്കുന്ന തകതിത്തെയുടെ ഏറ്റവും വലിയ പ്രത്യേകത അർത്ഥവത്തായ വാക്കുകളെ വരികളാക്കിമാറ്റി എന്നതാണ്.

thaka-thi-thei

thaka-thi-thei

ആകാശ് തന്നെയാണ് തകതിത്തെയുടെ രചനയും, പ്രോഗ്രാമിങ്ങും, റാപ്പ് വോക്കൽസും ചെയ്തിരിക്കുന്നത്. ദൃശ്യ മികവിൽ പുതുമ പുലർത്തുന്ന തകതിത്തെയുടെ സംവിധായകൻ ജിതൻ വി സൗഭഗമാണ്. മുത്തുഗവു എന്ന സിനിമയിലൂടെ സഹസംവിധായകനായി എത്തിയ ജിതൻ ‘അടി കപ്യാരെ കൂട്ടമണി’, ‘അവരുടെ രാവുകൾ’, ‘ക്വീൻ’, ‘ഇഷ്‌ക്ക്’,ആദ്യരാത്രി’,’മോഹൻലാൽ’,’ഗോദ’,’അവിയൽ’ തുടങ്ങിയ സിനിമകളിലെ അഭിനേതാവാണ്. നിരവധി ഷോർട്ട് ഫിലിമുകളുടെയും പരസ്യങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചിട്ടുള്ള അഖിൽ കൃഷ്ണ, അമൽ പുരുഷോത്തമൻ എന്നിവരാണ് തകതിത്തെയുടെ ഛായാഗ്രഹണവും, എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.

thaka-thi-music

thaka-thi-music

ഓഡിയോ മിക്സ് & മാസ്റ്റർ അസ്‌കർ ഫർസീ, സ്റ്റൈലിസ്റ് രേഷ്മ ആകാശ്, കൊറിയോഗ്രാഫി ജിസ്മോൻ ഷിബു, കൊറിയോ ക്രൂ – എമ്പയർ ഡാൻസ് ക്രൂ, അസ്സോസിയേറ്റ് ക്യമറാമാൻ & സ്റ്റിൽസ് നൂറു ഇബ്രാഹിം, അസിസ്റ്റന്റ് ഡയറക്റ്റർ മുഹമ്മദ് ഷമീർ സി ബി, അസിസ്റ്റന്റ് ക്യമറാമാൻ അലെൻ ജോയ്, ടൈറ്റില് ഡിസൈൻസ് ജോജിൻ ജോയ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. നിരവധി താരങ്ങളും അണിയറ പ്രവർത്തകരും അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ തകതിത്തെയ് പങ്കുവെച്ചിട്ടുണ്ട്. 123Musix എന്ന മ്യൂസിക്ക് ലേബലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് തകതിത്തെയ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്.

 

Continue Reading

Entertainment

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റി’ലെ ആദ്യ ഗാനം പുറത്തിറങ്ങി

Published

on

By

the priest

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി  ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന “പ്രീസ്റ്റി”ലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ബി കെ ഹരിനാരായണന്‍റെ വരികൾക്ക് രാഹുൽ രാജ് സംഗീതം നൽകിയിരിക്കുന്ന “നസ്രേത്തിൻ നാട്ടിലേ” എന്ന ക്രിസ്തീയ ഗാനം ആണ് റിലീസ് ചെയ്തിരിക്കുന്നത്. ബേബി നിയ ചാർലി, മെറിൻ ഗ്രിഗറി, ക്രോസ്റോഡ്സ് അകബല്ല ബാൻഡും ചേർന്ന് പാടിയിട്ടുള്ളത്‌.

ചിത്രത്തിൽ മഞ്ജു വാര്യർ, നിഖില വിമൽ, സാനിയ ഇയപ്പൻ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്‍റേയും ബാനറിൽ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ കഥ സംവിധാനയകൻ തന്നെയാണ്.

ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്. ബി കെ ഹരിനാരായണന്‍റെ വരികൾക്ക് സംഗീതം ഒരുക്കുന്നത് രാഹുൽ രാജ്. പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ എം, സൗണ്ട് ഡിസൈൻ ജയദേവൻ, സൗണ്ട് മിക്സിങ് സിനോയ് ജോസഫ്, ആർട്ട് ഡയറക്ടർ സുജിത്ത് രാഘവ്, മേക്കപ്പ് ജോർജ് സെബാസ്റ്റ്യൻ അമൽ ചന്ദ്രൻ , കോസ്റ്റ്യൂം പ്രവീൺ വർമ്മ, സ്റ്റണ്ട് സുപ്രീം സുന്ദർ മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടർ പ്രേംനാഥ്,ചീഫ് അസോസിയേറ്റ് ക്യാമറാമാൻ പ്രവീൺ ചക്രപാണി, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പി ആർ ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ്.

Continue Reading

MOST POPULAR

RECENT POST

Most Popular