Connect with us

Entertainment

പതിനാലര മണിക്കൂറോളം യുദ്ധം ചെയ്താണവൾ ഈ ലോകത്തേക്ക് വന്നത്, മകളുടെ ജനനത്തിനു പിന്നിലുള്ള കഥ പങ്കുവെച്ചു വിനീത്

Published

on

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് വിനീത് ശ്രീനിവാസൻ. ഗായകനായാണ് താരം ആദ്യം എത്തിയതെങ്കിലും ശേഷം അഭിനയത്തിലേക്കും കടക്കുകയായിരുന്നു. സംഗീതവും ആലാപനവും മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്നു പിന്നീട് പല തവണ താരം തെളിയിച്ചിരുന്നു. സംവിധായകനായും സ്ക്രിപ്റ്റ് റൈറ്റർ ആയുമെല്ലാം തന്നെ താരം സിനിമയിൽ തിളങ്ങി. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം ആരാധകരുടെ ഭാഗത്ത് നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചതും. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ കുഞ്ഞായ ഷനയയുടെ ജന്മദിനം ആണ് ഇന്ന്. ഈ അവസരത്തിൽ അധികം ആർക്കും അറിയാത്ത തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട കഥ ആരാധകരുമായി പങ്കുവെക്കുകയാണ് വിനീത് ഇപ്പോൾ. തന്റെ ഇസ്റാഗ്രാമിലൂടെയാണ് വിനീത് മകളെക്കുറിച്ചുള്ള കുറുപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറുപ്പ് ഇങ്ങനെ,

“ഒരു വര്‍ഷം മുന്‍പ് ഒരു ബുധനാഴ്ച രാത്രി, ‘ഹൃദയത്തി’ലെ ഒരു പാട്ടിന്റെ കമ്ബോസിംഗ് പൂര്‍ത്തിയാക്കി ഞാന്‍ വൈറ്റിലയില്‍ ഞങ്ങള്‍ താല്‍ക്കാലികമായി വാടകയ്ക്ക് എടുത്ത അപ്പാര്‍ട്ട്മെന്റിലേക്ക് ഓടുകയായിരുന്നു. ചെറിയ അസ്വസ്ഥത അനുഭവപ്പെടുന്നുവെന്ന് ദിവ്യ പറഞ്ഞു. അന്ന് രാത്രി കനത്ത മഴ പെയ്യുകയും പിറ്റേന്ന് പുലര്‍ച്ചെ മൂന്നുമണിയ്ക്ക് മങ്ങിയ കാഴ്ചയില്‍ ദിവ്യ ബാത്ത്റൂമിലേക്ക് പോവുന്നതാണ് ഞാന്‍ കണ്ടത്. ഒന്നും മനസ്സിലാവാന്‍ കഴിയാത്തത്ര ഉറക്കത്തിലായിരുന്നു ഞാന്‍. മൂന്നരയായപ്പോള്‍ ദിവ്യ എന്റെ തോളില്‍ തട്ടി പറഞ്ഞു, “വിനീത്, നമ്മുടെ കുഞ്ഞ് വരികയാണെന്ന് തോന്നുന്നു.”

“പതിനാലര മണിക്കൂറുളോളം നീണ്ട പ്രസവവേദന, അത്രയും സമയം ഞാനവളുടെ കൂടെയുണ്ടായിരുന്നു. ഞാനിതുവരെ കണ്ട ഏറ്റവും വലിയ യുദ്ധമായിരുന്നു അത്. വൈകുന്നേരം അഞ്ചര മണിയോടെ പ്രിയങ്കയുടെയും ബര്‍ത്ത് വില്ലേജിലെ മറ്റു മിഡ് വൈഫുകളുടെയും സഹായത്തോടെ ഞങ്ങളുടെ കുഞ്ഞുസുന്ദരി പുറത്തേക്ക് വന്നു. ഈ ലോകത്തിലേക്ക് വരാന്‍ അവള്‍ വലിയ പോരാട്ടം നടത്തി, പോരാളി. ഞാനിതുവരെ ജീവിതത്തില്‍ കണ്ട എന്തിനേക്കാളും സുന്ദരിയാണ് അവള്‍. ഇപ്പോള്‍ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഉച്ചരിക്കാന്‍ തുടങ്ങിയിരിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അവളെന്നെ ആദ്യമായി ‘പപ്പ’ എന്നു വിളിച്ചു. വിഹാനെ പോലെ, പ്രഭാതസൂര്യന്റെ ആദ്യകിരണമാണ് ‘ഷനയ’യും. ഇന്ന് ഒക്ടോബര്‍ മൂന്ന് അവളുടെ ജന്മദിനമാണ്.”

View this post on Instagram

A year back on a wednesday night, I was rushing to our temporarily rented apartment in Vytilla from Hesham’s place after finishing the composing of a song in Hridayam. Divya told me that she was feeling a bit uneasy which was expected as she was a day past her due date.. That night it was raining heavily and around 3 in the morning, I had this blurry vision of Divya limping towards the restroom.. I was too sleepy to comprehend anything.. Around 3 30, she patted on my shoulder and told me ‘Vineeth, I think the baby is coming.’ 14 and a half hours of Labour. I was there with her through the entire thing.. It was like the biggest battle I ever saw.. By evening around 5 30, with the help of Priyanka and all the other mid wives at birth village, Divya had our little lady out!! She put a long fight to come into this world.. A born warrior.. She is prettier than anything I have seen in my life.. She is starting to pick up words now. A couple of days back, for the first time, she called me ‘pappa.’ Shanaya – first ray of the rising sun – same as Vihaan. Today, Oct 3rd, is her first birthday!!

A post shared by Vineeth Sreenivasan (@vineeth84) on

Entertainment

ദിവ്യസ്നേഹവുമായി അക്ഷയും നൂറിനും, വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേർന്ന് പാടിയ വീഡിയോ ഗാനം യുട്യൂബിൽ വിസ്‌മയം തീർക്കുന്നു!

Published

on

By

velleppam.new.

മലയാളത്തിന്റെ നവാഗതനായ സംവിധായകൻ  പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പത്തിലെ ആദ്യഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേർന്ന് പാടിയ പാട്ടിന് ഈണം ഒരുക്കിയിരിക്കുന്നത് എറിക്ക് ജോൺസനാണ്. വരികൾ രചിച്ചത് ഡിനു മോഹൻ. നല്ല നാളുകൾ തിരികെ വരും എന്ന പ്രത്യാശയുടെ കൂടെ സന്ദേശമാണ് ഗാനം നൽകുന്നത്.തൃശൂരിന്റെ പ്രാതൽ മധുരമായ വെള്ളേപ്പത്തിന്റെയും വെള്ളേപ്പങ്ങാടിയുടെയും പശ്ചാത്തലത്തിൽ കഥ പറയുന്ന വെള്ളേപ്പം, നിർമ്മിക്കുന്നത് ബറോക്ക് ഫിലിമ്സിന്റെ ബാനറിൽ ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്നാണ്. കഥയും തിരക്കഥും നവാഗതനായ ജീവൻ ലാൽ.

velleppam.new.film

velleppam.new.film

ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ, ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന റോമയും അണിനിരക്കുന്നു. ശ്രീജിത്ത് രവി, കൈലാഷ്, സോഹൻ സീനുലാൽ, വൈശാഖ് സിവി, ഫാഹിം സഫർ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിലെ മറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് മലയാളികളുടെ എക്കാലെത്തയും പ്രിയപ്പെട്ട സംഗീത സംവിധായകരിൽ ഒരാളായ എസ്.പി. വെങ്കടേഷും, പൂമരം, തൊട്ടപ്പൻ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ലീല എൽ. ഗിരീഷ്കുട്ടനുമാണ്.

velleppam.new

velleppam.new

മികച്ച കലാസംവിധായാകനുള്ള സംസ്ഥാന അവാർഡ് നേടിയ ജ്യോതിഷ് ശങ്കർ ആണ് വെള്ളേപ്പത്തിന്റെ കലാസംവിധാനം. ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂർ.ഏപ്രിൽ പകുതിയോടെ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷരിലേക്ക് എത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തിലെ മറ്റ് ഗാനങ്ങളും ടീസർ, ട്രെയ്‌ലർ എന്നിവയും പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Continue Reading

Entertainment

യൂട്യൂബിൽ അത്ഭുതപ്പെടുത്തുന്ന ഹിപ്ഹോപ് തരംഗവുമായി തകതിത്തെയ്

Published

on

By

123-music

മിക്ക ഗാനങ്ങളും മലയാളികൾ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചിട്ടുള്ളത് ഈയടുത്ത കാലത്തായി ഹിപ്ഹോപ് ജോണറിലുള്ള ഒരുപാട് പാട്ടുകൾ മലയാള സംഗീതശ്രേണിയിലേക്ക് വരുന്നുണ്ട്. ആ നിരയിൽ എത്തിയ ഏറ്റവും പുതിയ വീഡിയോ ഗാനമാണ് തകതിത്തെയ്. എറണാകുളം സ്വദേശിയായ AK # എന്ന ആകാശ് വിശ്വനാഥിനെയാണ് ‘തകതിത്തെയ്’ എന്നയീ ഇപി ആൽബത്തിൽ ഫീച്ചർ ചെയ്തിട്ടുള്ളത്. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ പ്രതിപാദിക്കുന്ന തകതിത്തെയുടെ ഏറ്റവും വലിയ പ്രത്യേകത അർത്ഥവത്തായ വാക്കുകളെ വരികളാക്കിമാറ്റി എന്നതാണ്.

thaka-thi-thei

thaka-thi-thei

ആകാശ് തന്നെയാണ് തകതിത്തെയുടെ രചനയും, പ്രോഗ്രാമിങ്ങും, റാപ്പ് വോക്കൽസും ചെയ്തിരിക്കുന്നത്. ദൃശ്യ മികവിൽ പുതുമ പുലർത്തുന്ന തകതിത്തെയുടെ സംവിധായകൻ ജിതൻ വി സൗഭഗമാണ്. മുത്തുഗവു എന്ന സിനിമയിലൂടെ സഹസംവിധായകനായി എത്തിയ ജിതൻ ‘അടി കപ്യാരെ കൂട്ടമണി’, ‘അവരുടെ രാവുകൾ’, ‘ക്വീൻ’, ‘ഇഷ്‌ക്ക്’,ആദ്യരാത്രി’,’മോഹൻലാൽ’,’ഗോദ’,’അവിയൽ’ തുടങ്ങിയ സിനിമകളിലെ അഭിനേതാവാണ്. നിരവധി ഷോർട്ട് ഫിലിമുകളുടെയും പരസ്യങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചിട്ടുള്ള അഖിൽ കൃഷ്ണ, അമൽ പുരുഷോത്തമൻ എന്നിവരാണ് തകതിത്തെയുടെ ഛായാഗ്രഹണവും, എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.

thaka-thi-music

thaka-thi-music

ഓഡിയോ മിക്സ് & മാസ്റ്റർ അസ്‌കർ ഫർസീ, സ്റ്റൈലിസ്റ് രേഷ്മ ആകാശ്, കൊറിയോഗ്രാഫി ജിസ്മോൻ ഷിബു, കൊറിയോ ക്രൂ – എമ്പയർ ഡാൻസ് ക്രൂ, അസ്സോസിയേറ്റ് ക്യമറാമാൻ & സ്റ്റിൽസ് നൂറു ഇബ്രാഹിം, അസിസ്റ്റന്റ് ഡയറക്റ്റർ മുഹമ്മദ് ഷമീർ സി ബി, അസിസ്റ്റന്റ് ക്യമറാമാൻ അലെൻ ജോയ്, ടൈറ്റില് ഡിസൈൻസ് ജോജിൻ ജോയ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. നിരവധി താരങ്ങളും അണിയറ പ്രവർത്തകരും അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ തകതിത്തെയ് പങ്കുവെച്ചിട്ടുണ്ട്. 123Musix എന്ന മ്യൂസിക്ക് ലേബലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് തകതിത്തെയ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്.

 

Continue Reading

Entertainment

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റി’ലെ ആദ്യ ഗാനം പുറത്തിറങ്ങി

Published

on

By

the priest

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി  ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന “പ്രീസ്റ്റി”ലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ബി കെ ഹരിനാരായണന്‍റെ വരികൾക്ക് രാഹുൽ രാജ് സംഗീതം നൽകിയിരിക്കുന്ന “നസ്രേത്തിൻ നാട്ടിലേ” എന്ന ക്രിസ്തീയ ഗാനം ആണ് റിലീസ് ചെയ്തിരിക്കുന്നത്. ബേബി നിയ ചാർലി, മെറിൻ ഗ്രിഗറി, ക്രോസ്റോഡ്സ് അകബല്ല ബാൻഡും ചേർന്ന് പാടിയിട്ടുള്ളത്‌.

ചിത്രത്തിൽ മഞ്ജു വാര്യർ, നിഖില വിമൽ, സാനിയ ഇയപ്പൻ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്‍റേയും ബാനറിൽ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ കഥ സംവിധാനയകൻ തന്നെയാണ്.

ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്. ബി കെ ഹരിനാരായണന്‍റെ വരികൾക്ക് സംഗീതം ഒരുക്കുന്നത് രാഹുൽ രാജ്. പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ എം, സൗണ്ട് ഡിസൈൻ ജയദേവൻ, സൗണ്ട് മിക്സിങ് സിനോയ് ജോസഫ്, ആർട്ട് ഡയറക്ടർ സുജിത്ത് രാഘവ്, മേക്കപ്പ് ജോർജ് സെബാസ്റ്റ്യൻ അമൽ ചന്ദ്രൻ , കോസ്റ്റ്യൂം പ്രവീൺ വർമ്മ, സ്റ്റണ്ട് സുപ്രീം സുന്ദർ മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടർ പ്രേംനാഥ്,ചീഫ് അസോസിയേറ്റ് ക്യാമറാമാൻ പ്രവീൺ ചക്രപാണി, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പി ആർ ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ്.

Continue Reading

MOST POPULAR

RECENT POST

Most Popular